നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എന്തും നേരിടാൻ തയ്യാർ; സത്യം തന്നെ വിജയിക്കും': റോബർട്ട് വദ്ര

  'എന്തും നേരിടാൻ തയ്യാർ; സത്യം തന്നെ വിജയിക്കും': റോബർട്ട് വദ്ര

  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പായാണ് വദ്രയുടെ പ്രതികരണം.

  • Share this:
   ന്യൂഡൽഹി : തനിക്കെതിരെ വരുന്ന എന്തും നേരിടാൻ തയ്യാറാണെന്ന് റോബർട്ട് വദ്ര. " ഈയൊരു ഘട്ടത്തിൽ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും പരിചയമുള്ള മറ്റെല്ലാവർക്കും നന്ദി അറിയിക്കുകയാണ്. എതിരെ വരുന്ന എന്തിനെയും നേരിടാൻ ഞാൻ പൂർണ്ണ സജ്ജനായി തന്നെയാണിരിക്കുന്നത്.. അന്തിമ വിജയം എല്ലായ്പ്പോഴും സത്യത്തിന് തന്നെയായിരിക്കും" എല്ലാവർക്കും ഒഴിവ് ദിന ആശംസകൾ നേർന്നു കൊണ്ട് വദ്ര തന്റ് ഇന്‍സ്റ്റഗ്രാം പേജിൽ കുറിച്ചു.    
   View this post on Instagram

    

   A post shared by Robert Vadra (@robert_vadra) on


   കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പായാണ് വദ്രയുടെ പ്രതികരണം. വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്നാണ് വദ്രക്കെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേരത്തെ രണ്ട് തവണ വദ്രയെ ചോദ്യം ചെയ്തിരുന്നു. അടുത്ത ഘട്ട ചോദ്യം ചെയ്യലിനായി ജയ്പപുരിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് കൂടിയായ വദ്ര തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചത്.

   Also Read-കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രയെ ചോദ്യം ചെയ്തത് 6 മണിക്കൂർ; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

   അതേസമയം വദ്രയുടെ കേസിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷട്രീയ എതിരാളികളെ നേരിടുകയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നു.
   First published: