• HOME
  • »
  • NEWS
  • »
  • india
  • »
  • SC Ruling | ബാങ്കുകൾക്കെതിരെ RERAയിൽ പരാതി നൽകാം; വീട് വാങ്ങുന്നവർക്ക് ആശ്വാസമായി സുപ്രീം കോടതി വിധി

SC Ruling | ബാങ്കുകൾക്കെതിരെ RERAയിൽ പരാതി നൽകാം; വീട് വാങ്ങുന്നവർക്ക് ആശ്വാസമായി സുപ്രീം കോടതി വിധി

സർഫാസി ആക്ട് സെക്ഷൻ 13(4)ൽ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യവസ്ഥകൾ ധനകാര്യ സ്ഥാപനം ലംഘിച്ചാൽ ബാങ്കിനെതിരെയുള്ള പരാതി പരിഗണിക്കാൻ റെറയ്ക്ക് (RERA) അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    വീട് (House) വാങ്ങുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസം നൽകുന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതിയുടെ (Supreme Court) ഉത്തരവ്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററായ റെറയുടെ (RERA) അധികാരപരിധി സംബന്ധിച്ച വിധിയിലാണ് സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചത്. സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് അഥവാ സർഫാസി (SARFAESI) ആക്ട് സെക്ഷൻ 13(4)ൽ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യവസ്ഥകൾ ധനകാര്യ സ്ഥാപനം ലംഘിച്ചാൽ ബാങ്കിനെതിരെയുള്ള പരാതി പരിഗണിക്കാൻ റെറയ്ക്ക് (RERA) അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

    സർഫാസി നിയമത്തിന്റെ 13-ാം വകുപ്പ് ബാങ്കുകൾ പോലുള്ള സുരക്ഷിത വായ്പാദാതാക്കൾക്ക്കുടിശ്ശിക വരുത്തിയ കടക്കാരന്റെ റിയൽ എസ്റ്റേറ്റ് ആസ്തികൾ കൈവശപ്പെടുത്താനും കടം വാങ്ങിയയാളുടെ ബിസിനസ്സിന്റെ മാനേജ്മെന്റ് ഏറ്റെടുക്കാനും വസ്തു കൈമാറ്റം ചെയ്യാനുള്ള അവകാശം ഉൾപ്പെടെ നൽകുന്നുണ്ട്.

    ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡിന്റെ (IBC) സെക്ഷൻ 5(8) (f) ൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഒരു റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിന്റെ പ്രൊമോട്ടർക്ക് അലോട്ട് ചെയ്യുന്നയാൾ നൽകുന്ന പേയ്‌മെന്റുകൾ കടമായി കണക്കാക്കുകയും വീട് വാങ്ങുന്നവരെ കടക്കാരായി കണക്കാക്കുകയും ചെയ്യുന്നു. എന്നാൽ പരാജയപ്പെട്ട റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ആസ്തികൾ തിരിച്ച് പിടിക്കുന്ന സമയത്തും ബാങ്കുകൾ വീട് വാങ്ങുന്നവർക്ക് മുൻഗണന നൽകുന്നില്ല.

    Also Read- War in Ukraine| നരേന്ദ്ര മോദി - വ്ളാഡിമിർ പുടിന്‍ ചര്‍ച്ചയ്ക്ക് സാധ്യത; ഇന്ന് രാത്രി സംസാരിച്ചേക്കും

    അമ്രപാലിയിലെ യുണീടെക് റെസിഡൻഷ്യൽ റിസോർട്ടുകളുടെയും ജെയ്‌പീ അസോസിയേറ്റ്‌സിന്റെയും കേസുകളിലെ മുൻ സുപ്രീംകോടതി ഉത്തരവുകൾക്ക് അനുസൃതമായാണ് വിധി. ധനകാര്യ സ്ഥാപനങ്ങൾ പ്രോജക്ടുകൾ ഏറ്റെടുക്കുകയും ലിക്വിഡേറ്റ് ചെയ്യുകയും ചെയ്താൽ റെറയ്ക്ക് മുമ്പായി ബാങ്കുകൾക്കെതിരെ പരാതികൾ ഫയൽ ചെയ്യാൻ വീട് വാങ്ങുന്നവർക്ക് അധികാരം നൽകുന്നു. ഒരു ആസ്തിയിൽ രണ്ട് ബാധ്യതകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബാങ്കിംഗ് സംവിധാനത്തിലെ പോരായ്മയിലേയ്ക്കും വിധി വിരൽ ചൂണ്ടുന്നു. ആളുകൾ ഒരു ഹൗസിംഗ് യൂണിറ്റോ ഫ്ലാറ്റോ വാങ്ങുമ്പോൾ, അവർക്ക് വസ്തുവിന്റെ മേൽ അവകാശം ലഭിക്കും.

    എന്നാൽ ഹൗസിംഗ് പ്രൊജക്ടുകൾക്കായി ബാങ്കുകൾ കൊമേഷ്യൽ വായ്പകൾ നൽകുമ്പോൾ അവയും അതേ വസ്തുവിൽ അവകാശം സൃഷ്ടിക്കുന്നു. റിയൽ എസ്റ്റേറ്റ് ഉടമകൾ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമ്പോൾ ബാങ്കുകൾ സർഫാസി നിയമപ്രകാരം അവരുടെ അവകാശങ്ങൾ വിനിയോഗിക്കുകയും വീട് വാങ്ങുന്നവരെ അവഗണിച്ച് ആസ്തികൾ ലിക്വിഡേറ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം വീട് വാങ്ങുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ലിക്വിഡേഷൻ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമപരമായ സഹായം നൽകുകയും ചെയ്യുന്നു.
    Published by:Rajesh V
    First published: