• HOME
  • »
  • NEWS
  • »
  • india
  • »
  • Puducherry Elections 2021|'പുതുച്ചേരി തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ?'; തെരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി

Puducherry Elections 2021|'പുതുച്ചേരി തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ?'; തെരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി

ബിജെപി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി

പുതുച്ചേരി തെരഞ്ഞെടുപ്പ്

പുതുച്ചേരി തെരഞ്ഞെടുപ്പ്

  • Share this:
    ചെന്നൈ: ഏപ്രില്‍ ആറിന് നിശ്ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി.
    ബിജെപി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തില്‍ വോട്ടര്‍മാരെ ബന്ധിപ്പിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകള്‍ അയക്കുകയും ചെയ്തുവെന്നാണ് പരാതി.

    Also Read- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് ഷേയ്‌ഖ് ഹസീന

    തെരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റിവെക്കാനാവില്ലെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയത്തില്‍ അന്വേഷണം നടത്താനും പൂര്‍ണമായ റിപ്പോര്‍ട്ട് മാര്‍ച്ച് 30ന് മുന്‍പ് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. പുതുച്ചേരിയിലെ 30 സീറ്റുകളിലേക്ക് ഏപ്രൽ ആറിനാണ് തെരഞ്ഞെടുപ്പ്.

    പുതുച്ചേരിയിലെ വിവാദം

    പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ബി ജെ പി ആധാർ വിവരങ്ങൾ ചോർത്തുന്നതായാണ് ആരോപണം. വ്യക്തിവിവരങ്ങൾ ചോർത്തുകയും വാട്​സ്​ആപ്​ നമ്പർ ശേഖരിച്ച്​ പ്രചാരണ സന്ദേശങ്ങൾ അയക്കുന്നതായും മദ്രാസ്​ ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

    Also Read- ഇരട്ടവോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി; തിങ്കളാഴ്ച നിലപാട് അറിയിക്കണം

    പുതുച്ചേരി ഡി വൈ എഫ്​ ഐ യൂണിറ്റ്​ പ്രസിഡന്‍റ്​​ ആനന്ദാണ്​ മദ്രാസ്​ ഹൈക്കോടതിയിൽ ഹർജി നൽകിയത്​. പ്രാദേശിക ബി ജെ പി നേതാക്കൾ ആധാറിൽനിന്ന്​ ഫോൺ നമ്പർ ശേഖരിക്കുകയും പിന്നീട്​ ഓരോ മണ്ഡലങ്ങളിലും ബൂത്ത്​ ലെവൽ വാട്​സ്​ആപ്​ ഗ്രൂപ്പുകൾ നിർമിച്ചതായും ഹർജിയിൽ പറയുന്നു. നിരവധി വാട്​സ്​ആപ്​ ​ഗ്രൂപ്പുകളാണ്​ ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്​. ബൂത്ത്​ അടിസ്​ഥാനത്തിലെ വോട്ടർമാരെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം​. ഇതിലൂടെ നിയമസഭ മണ്ഡലങ്ങളുടെ സന്ദേശങ്ങളും പ്രചാരണങ്ങളും പങ്കുവെക്കുമെന്നും പരാതിക്കാരൻ പറയുന്നു.

    Also Read- മുംബൈ കോവിഡ് 19 ആശുപത്രിയിൽ തീപിടുത്തം; 2 മരണം തീപിടുത്തം മൂലമല്ലെന്ന് അധികൃതർ

    വാട്​സ്​ആപ്​ ​ഗ്രൂപ്പുകളുടെ അഡ്​മിനുമായി ബന്ധ​പ്പെടാൻ ശ്രമിച്ചുവെന്നും അപ്പോൾ ബിജെപി പുതുച്ചേരി യൂണിറ്റിന്‍റെ കീഴിൽ മാത്രം വോട്ടർമാരെ ഉൾപ്പെടുത്തി 953 വാട്​സ്​ആപ്​ ​ഗ്രൂപ്പുകളുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചതായും പരാതിയിൽ പറയുന്നു. വാട്​സ്​ആപ്​ കൂടാതെ ബിജെപി നേതാക്കൾ വോട്ടർമാരെ ഫോൺ വിളിച്ചതായും പരാതിയിൽ പറയുന്നു. പേര്​, വോട്ടിങ്​ ബൂത്ത്​, മണ്ഡലം തുടങ്ങിയ വിവരങ്ങൾ ഇത്തരത്തിൽ ഫോൺ വിളിച്ച്​ ആരാഞ്ഞതായും പരാതിയിലുണ്ട്​.

    Also Read- പ്രചാരണത്തിനിടെ വീണ്ടും സംഘര്‍ഷം; പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച് പി സി ജോര്‍ജ്

    സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ബിജെപി സ്​ഥാനാർഥികൾ ഇത്തരത്തിൽ വോട്ട്​ അഭ്യർഥിക്കുന്നത്​ തടയണമെന്നുമാണ്​ പരാതിക്കാരന്‍റെ ആവശ്യം.

    Also Read-Happy Birthday Prakash Raj | അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടിയ അഭിനയപ്രതിഭ; പ്രകാശ് രാജിന് ഇന്ന് 56-ാം പിറന്നാൾ
    Published by:Rajesh V
    First published: