• HOME
 • »
 • NEWS
 • »
 • india
 • »
 • Pets Relocation | പുലിയെ വിമാനത്തിൽ കൊണ്ടു വരാമോ? മൃഗങ്ങളെ കൊണ്ടുവരാൻ അറിയേണ്ട നടപടിക്രമങ്ങൾ

Pets Relocation | പുലിയെ വിമാനത്തിൽ കൊണ്ടു വരാമോ? മൃഗങ്ങളെ കൊണ്ടുവരാൻ അറിയേണ്ട നടപടിക്രമങ്ങൾ

യുദ്ധമേഖലകളില്‍ നിന്നായാലും മറ്റേതെങ്കിലും സാഹചര്യത്തിലായാലും അതിനുള്ള നടപടിക്രമങ്ങള്‍ സമാനമാണ്.

 • Share this:
  വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ (Pets) കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഒരു പുതിയ കാര്യമല്ല. യുദ്ധമേഖലകളില്‍ നിന്നായാലും മറ്റേതെങ്കിലും സാഹചര്യത്തിലായാലും അതിനുള്ള നടപടിക്രമങ്ങള്‍ (Procedures) സമാനമാണ്. അതേക്കുറിച്ച് വിശദമായി അറിയാം.

  വളര്‍ത്തുമൃഗങ്ങള്‍ നായകളോ (Dog) പൂച്ചകളോ (Cat) ആണെങ്കില്‍ നിശ്ചിത നടപടിക്രമങ്ങളുണ്ട്. കൂടാതെ എല്ലാ പേപ്പര്‍ വര്‍ക്കുകളിലും നിയമപരമായ നടപടിക്രമങ്ങളിലും നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന നിരവധി ഏജന്‍സികളുമുണ്ട്. എന്നാല്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ ഇവ രണ്ടുമല്ലെങ്കില്‍ നടപടിക്രമങ്ങൾ തികച്ചും വ്യത്യസ്തമാണ്. പക്ഷികള്‍, ഗിനി പന്നികള്‍, പാമ്പുകള്‍, അണ്ണാന്‍, മത്സ്യം തുടങ്ങിയ എല്ലാ ജീവജാലങ്ങളും വന്യജീവികളുടെ വിഭാഗത്തിലാണ് വരുന്നത്.

  ഇവയെ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരാനുള്ള നടപടികളിൽ സഹായിക്കുന്ന ഏജന്‍സികള്‍ വളരെ കുറവുമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് ഓരോ രാജ്യത്തിനും പ്രത്യേക നിയമമുണ്ട്. ഏതൊരു വളര്‍ത്തുമൃഗത്തെയും ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കില്‍ വളര്‍ത്തുമൃഗങ്ങൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്ന സ്ഥാപനമായ QCS - ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ സർവീസസിന് ഒരു എന്‍ഒസി സമര്‍പ്പിക്കണം.

  ഒന്നാമതായി, വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ സ്ഥലം മാറ്റുന്നതിനുള്ള വ്യക്തമായ വിശദീകരണം നൽകിയിരിക്കണം. വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവരായിരിക്കണമെന്ന് കസ്റ്റംസ് വകുപ്പില്‍ ഒരു നിയമമുണ്ട്. അവര്‍ വളര്‍ത്തുമൃഗത്തിന് ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റുകളോടു കൂടിയ വാക്‌സിനേഷന്‍ വിവരങ്ങള്‍, മൈക്രോചിപ്പ് വിവരങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ ഇനം, പ്രായം, ഭാരം മുതലായവ അതിൽ ഉൾപ്പെടുന്നു. വളര്‍ത്തുമൃഗങ്ങളിലെ മൈക്രോചിപ്പ് യാത്രയിലുടനീളം അതിനെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. ഈ പേപ്പര്‍ വര്‍ക്കുകള്‍ പൂർത്തിയാക്കിയ ശേഷം വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് എന്‍ഒസിക്ക് അപേക്ഷിക്കാം.

  എല്ലാ എയര്‍ലൈനുകളും വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുവദിക്കില്ല. അതിനാല്‍, ആദ്യം നിങ്ങള്‍ക്ക് പോകേണ്ട എയർലൈൻ വളര്‍ത്തുമൃഗത്തെ അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇത് ഒരു കണക്റ്റിംഗ് ഫ്ലൈറ്റ് ആണെങ്കില്‍, എല്ലാ എയര്‍ലൈനുകളുമായും ബന്ധപ്പെടുക.

  പഗ്, ഷിറ്റ്‌സു തുടങ്ങിയ ചെറിയ ഇനങ്ങള്‍ക്ക് അവരുടെ വീട്ടുടമസ്ഥരോടൊപ്പം ക്യാബിനില്‍ യാത്ര ചെയ്യാം. മറ്റുള്ളവ കാർഗോയ്‌ക്കൊപ്പമാകും പോവുക. വളര്‍ത്തുമൃഗങ്ങളെ ഇതിനായി പ്രത്യേക പെട്ടികളില്‍ പൂട്ടണം. വലിപ്പവും ഇനവും അനുസരിച്ച് പെട്ടികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. 8 കിലോയില്‍ താഴെ ഭാരമുള്ള ചെറിയ ഇനങ്ങള്‍ക്ക് ഉയരത്തിൽ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍, അവരെ ഉടമകൾക്കൊപ്പം കൊണ്ടുപോകുന്നതാവും ഉചിതം.

  ബംഗളൂരുവിലെ ഫെല്‍ക്കണ്‍ പെറ്റ് റീലൊക്കേഷന്‍ സ്ഥാപകനായ ചിദംബരം പിള്ള കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്ന് 150ലധികം വളര്‍ത്തുമൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒരാള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ ചെയ്യേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ''കാർഗോയിൽ കൊണ്ടുപോകുമ്പോള്‍, എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും ആവശ്യമായ വെള്ളം നല്‍കും.

  എന്നാല്‍ നിങ്ങള്‍ ക്യാബിനില്‍ വളര്‍ത്തുമൃഗത്തെ കൊണ്ടുപോകുമ്പോള്‍ അതിന്റെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ ശ്രദ്ധിയ്ക്കുക. വളര്‍ത്തുമൃഗത്തിന് ശരിയായ ഭക്ഷണം നല്‍കിയിട്ടുണ്ടെന്നും മലമൂത്രവിസര്‍ജ്യം നടത്തിയിട്ടുണ്ടെന്നും ഏജന്‍സി ഉറപ്പാക്കും. വളര്‍ത്തുമൃഗങ്ങൾക്കുള്ള ഡയപ്പറുകളും ഉപയോഗിക്കാം. പുതിയ ചുറ്റുപാടുകളോട് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭയം തോന്നാം. അതിനാല്‍ അവ ഫ്‌ളൈറ്റിൽ ചുറ്റിക്കറങ്ങുകയോ ബഹളം ഉണ്ടാക്കുകയോ ചെയ്യില്ല. അവരെ വളര്‍ത്തുമൃഗങ്ങൾക്കുള്ള പ്രത്യേക സഞ്ചിയില്‍ കൊണ്ടുപോകാം. യാത്രക്കാരുടെ സീറ്റിനടിയില്‍ അവ നിശബ്ദമായി വിശ്രമിച്ചോളും''.

  READ ALSO- Railway Travel Insurance| ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി തിരഞ്ഞെടുക്കൂ; നേട്ടങ്ങൾ നിരവധി

  എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനും മൃഗം ഇന്ത്യയില്‍ എത്താനും ധാരാളം സമയമെടുക്കും. യൂറോപ്പില്‍ നിന്ന് കൊണ്ടുവരുകയാണെങ്കില്‍, വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ 4 മാസം മുമ്പെങ്കിലും പേപ്പര്‍ വര്‍ക്ക് ആരംഭിക്കണം. യുഎസ്എ ആണെങ്കില്‍, ഏകദേശം 2 മാസം സമയമെടുക്കും. യാത്രയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ആസൂത്രണം നിര്‍ബന്ധമാണ്.
  Published by:Jayashankar AV
  First published: