HOME » NEWS » India » CANADA BANS PASSENGER FLIGHTS FROM INDIA GH

COVID 19 | ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ

ഇത് ഒരു താൽക്കാലിക നടപടിയാണെന്നും സംഭവിക്കുന്ന കാര്യങ്ങൾ വിലയിരുത്തി മുന്നോട്ടു പോയി ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam | news18
Updated: April 23, 2021, 7:10 AM IST
COVID 19  | ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 23, 2021, 7:10 AM IST
  • Share this:
ഒട്ടാവ: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ. കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വരുന്ന 30 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയ വാക്സിൻ, പി പി ഇ കിറ്റ് തുടങ്ങിയ ആവശ്യ സാധനങ്ങളുമായി എത്തുന്ന കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് അടുത്ത 30 ദിവസത്തേക്ക് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് ഗതാഗത മന്ത്രി ഒമർ അൽഗാബ്ര പ്രഖ്യാപിച്ചു.

വാക്സിൻ ചലഞ്ച് | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു ദിവസം എത്തിയത് 22 ലക്ഷം രൂപ

'ചൈനയെ പിന്തുണക്കുന്നയാളുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു'; പരിഹാസവുമായി ബിജെപി നേതാവ്

'ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും കാനഡയിൽ എത്തിച്ചേരുന്ന യാത്രക്കാരിൽ കോവിഡ് 19 കേസുകൾ കൂടുതലായി കണ്ടെത്തിയതിനാൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള എല്ലാ വാണിജ്യ, സ്വകാര്യ, യാത്രാ വിമാനങ്ങൾക്കും അടുത്ത 30 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയാണ്' - ഗതാഗതമന്ത്രി പറഞ്ഞു.

Covid 19| സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി മാറ്റണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന

കേന്ദ്ര സഹായത്തിന് കാത്തു നില്‍ക്കില്ല; സംസ്ഥാനം കോവിഡ് വാക്സിന്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി

അതേസമയം, ഇത് ഒരു താൽക്കാലിക നടപടിയാണെന്നും സംഭവിക്കുന്ന കാര്യങ്ങൾ വിലയിരുത്തി മുന്നോട്ടു പോയി ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രഖ്യാപനം പ്രാബല്യത്തിൽ വരും.

Covid 19 | ഇന്ന് 26,995 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ ഒന്നര ലക്ഷം കവിഞ്ഞു

Covid 19 | കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കനായി അധ്യാപകരും

അതേസമയം, വാക്സിനുകൾ, പി പി ഇ കിറ്റുകൾ, അവശ്യവസ്തുക്കൾ എന്നിവയുമായി എത്തുന്ന ചരക്കു വിമാനങ്ങൾക്ക് ഇത് ബാധകമല്ല. അതേസമയം, ഇന്ത്യയിൽ കോവിഡ് 19 കേസുകൾ അതിവേഗത്തിൽ വ്യാപിക്കുകയാണ്. വ്യാഴാഴ്ച മാത്രം മൂന്നുലക്ഷം ആളുകൾക്ക് ആണ് കോവിഡ് ബാധിച്ചത്. കാനഡയിലേക്കുള്ള യാത്രക്കാരിൽ 1.8 ശതമാനം മാത്രമാണ് കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി പാറ്റി ഹാജു പറഞ്ഞു.
Published by: Joys Joy
First published: April 23, 2021, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories