• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'തൊഴിലവസരങ്ങൾ ഇല്ലാത്തതല്ല, വടക്കേ ഇന്ത്യക്കാർക്ക് യോഗ്യയില്ലാത്തതാണ് പ്രശ്നം'; വിവാദ പ്രസ്താവനയുമായി തൊഴിൽ മന്ത്രി

സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് രാജ്യത്തെ തൊഴിൽ മേഖല പ്രതിസന്ധിയിലായിരിക്കുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

news18-malayalam
Updated: September 15, 2019, 6:53 PM IST
'തൊഴിലവസരങ്ങൾ ഇല്ലാത്തതല്ല, വടക്കേ ഇന്ത്യക്കാർക്ക് യോഗ്യയില്ലാത്തതാണ് പ്രശ്നം'; വിവാദ പ്രസ്താവനയുമായി തൊഴിൽ മന്ത്രി
news18
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിൽ സാധ്യതകൾ നിരവധിയുണ്ടെന്നും എന്നാൽ ഉദ്യോഗാർഥികൾക്ക് യോഗ്യതയില്ലാത്തതാണ് പ്രശ്നമെന്നുമുള്ള വിവാദ പ്രസ്താവനയുമായി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്‌വര്‍. വടക്കേ ഇന്ത്യയിലെ ഉദ്യോഗാർഥികൾക്കാണ് മതിയായ യോഗ്യതകളില്ലാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

"രാജ്യത്ത് തൊഴിലവസരങ്ങൾ നിരവധിയുണ്ട്. എന്നാൽ വടക്കേ ഇന്ത്യയിലേക്ക് ഉദ്യോഗാർഥികളെ തേടിയെത്തുന്നവർക്ക് മതിയായ യോഗ്യതയുള്ളവരെ കണ്ടെത്താനാകുന്നില്ല". - തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായ ഗംഗ്‌വര്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് രാജ്യത്തെ തൊഴിൽ മേഖല പ്രതിസന്ധിയിലായിരിക്കുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഉൽപാദന കാർഷിക മേഖലകളിലുണ്ടായ തളർച്ചയാണ് സാമ്പത്തിക മാന്ദ്യത്തിനു കാരണമെന്നാണ് സ്ഥിതിവിവര പദ്ധതി നിർവഹണ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബി.എസ്.പി നേതാവ് മായാവതിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.

രാജ്യം ഗുരുതരമായ സമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ അനാവശ്യ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണമെന്ന് മായാവതി ട്വിറ്ററിൽ ആവശ്യപ്പെട്ടു.



നിങ്ങളുടെ  സർക്കാർ അഞ്ചു വർഷം ഭരിച്ചിട്ടും രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ലെന്നത് മന്ത്രി ഓർക്കണമെന്ന് പ്രയങ്ക ചൂണ്ടിക്കാട്ടി. സർക്കാർ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് നിലവിലുള്ള ജോലി പോലും ഇല്ലാതാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. വടക്കേ ഇന്ത്യയിലെ യുവാക്കളെ അപമാനിച്ച മന്ത്രിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു.

Also Read ഈ വർഷം മാത്രം വെടിയുതിർത്തത് 2,000 തവണ; കൊലവിളി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...