HOME » NEWS » India »

ചിരാതുകൾ, മെഴുതിരികൾ, ഫ്ലാഷ് ലൈറ്റുകൾ,മൊബൈൽ, ചിലയിടത്ത് പടക്കങ്ങളും; ഇന്ത്യ ഇരുട്ടിനെ അകറ്റാൻ ദീപം തെളിച്ചത് ഇങ്ങനെ

India Light Up | 21 ദിവസത്തെ രാജ്യവ്യാപകമായുള്ള ലോക്ക്ഡൌൺ സമയത്ത് ലോകമെമ്പാടുമുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ ആഹ്വാനം.

News18 Malayalam | news18-malayalam
Updated: April 5, 2020, 9:43 PM IST
ചിരാതുകൾ, മെഴുതിരികൾ, ഫ്ലാഷ് ലൈറ്റുകൾ,മൊബൈൽ, ചിലയിടത്ത് പടക്കങ്ങളും; ഇന്ത്യ ഇരുട്ടിനെ അകറ്റാൻ ദീപം തെളിച്ചത് ഇങ്ങനെ
News18
  • Share this:
ന്യൂഡൽഹി: കോവിഡ് -19 മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് വൈദ്യുത വിളക്കുകൾ അണച്ച് മെഴുകുതിരികൾ, ദീപങ്ങളും, ഫ്ലാഷ് ലൈറ്റുകൾ തെളിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരമാണ് ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് കുടുംബങ്ങൾ ദീപം തെളിച്ചത്.

വിവിധ സംസ്ഥാനങ്ങളിലുള്ള ആളുകൾ വൈദ്യുത ലൈറ്റുകൾ ഓഫാക്കുകയും മെഴുകുതിരികളും വർണ്ണാഭമായ ദീപങ്ങളുമായി അവരവരുടെ ബാൽക്കണികളിലും വീടുകൾക്ക് മുന്നിലും നിരന്നു. ഡൽഹിയിലെയും നോയിഡയിലെയും ചില ഹൌസിങ് ഏരിയകളിൽ പടക്കം പൊട്ടിച്ചാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ എതിരേറ്റത്.



കൊറോണ വൈറസ് രോഗം (COVID-19) ബാധിച്ച ആളുകളുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒരു ആശുപത്രിയിലെ സ്റ്റാഫ് അംഗങ്ങൾ മെഴുകുതിരികളും ദീപങ്ങളും തെളിയിച്ചപ്പോൾ

21 ദിവസത്തെ രാജ്യവ്യാപകമായുള്ള ലോക്ക്ഡൌൺ സമയത്ത് ലോകമെമ്പാടുമുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ ആഹ്വാനം.
You may also like:പതിനഞ്ചു കിലോ സൗജന്യ റേഷനരി വാങ്ങി; അതിലൊരു നാണക്കേടും ഇല്ലെന്ന് മണിയൻപിള്ള രാജു [PHOTO]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]ലോക്ക്ഡൗൺ ആഘോഷിക്കാൻ ഇറങ്ങിയ നായാട്ടു സംഘത്തിന്റെ തോക്കുകൾ പിടിച്ചെടുത്തു [NEWS]
അത്തരമൊരു പ്രവർത്തി കൊറോണ വൈറസ് സൃഷ്ടിച്ച അന്ധകാരത്തെ ഇല്ലാതാക്കുമെന്നും പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ആളുകൾ ഒരുമിച്ചാണെന്ന് കാണിക്കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 505 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് മഹാമാരി മൂലമുള്ള മരണസംഖ്യ 83 ആയി ഉയർന്നു. ഞായറാഴ്ച വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തകേസുകൾ 3,577 ആയി ഉയർന്നു. സജീവമായ COVID-19 കേസുകൾ 3,219 ആണ്. 274 പേർ സുഖം പ്രാപിക്കുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
Published by: Anuraj GR
First published: April 5, 2020, 9:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories