'ഓഗസ്റ്റ് 5 ലെ അപമാനം ഞങ്ങൾ ഒരിക്കലും മറക്കില്ല'; ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിൽ മെഹബൂബ മുഫ്തി

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ ആക്കിയത്

News18 Malayalam | news18-malayalam
Updated: October 14, 2020, 4:33 PM IST
'ഓഗസ്റ്റ് 5 ലെ അപമാനം ഞങ്ങൾ ഒരിക്കലും മറക്കില്ല'; ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിൽ മെഹബൂബ മുഫ്തി
Mehbooba Mufti
  • Share this:
ശ്രീനഗർ: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഒരു വർഷത്തിലധികമായി വീട്ടുതടങ്കലിലായിരുന്ന മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസമാണ് മോചിതയായത്.

ഓഗസ്റ്റ് 5 നാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത്. ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി വഴി കശ്മീർ ജനത അപമാനിക്കപ്പെട്ടതായി അവർ പറഞ്ഞു. വീട്ടുതടങ്കലിൽ നിന്നും മോചിതയായ ശേഷമുള്ള മുഫ്തിയുടെ ആദ്യപ്രതികരണമാണിത്.

"ദൽഹി ദർബാർ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും നീക്കം ചെയ്ത ആർട്ടിക്കിൾ 370 തിരിച്ചു പിടിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, കശ്മീരിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഒരുപാട് കശ്മീരികൾക്ക് ജീവൻ ത്യജിക്കേണ്ടി വന്നു. മുന്നോട്ടുള്ള പാത കഠിനമാണെന്ന് അറിയാം. എങ്കിലും ഞങ്ങൾക്ക് ഈ സമരം തുടരേണ്ടതുണ്ട്. എന്നെ പോലെ അന്യായമായി തടവിലാക്കപ്പെട്ട മറ്റുള്ളവരേയും മോചിപ്പിക്കണമെന്ന് ഇന്ന് ഞാൻ ആവശ്യപ്പെടുന്നു."-മെഹബൂബ മുഫ്തി പറഞ്ഞു.


ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ ആക്കിയത്. പൊതു സുരക്ഷാ നിയമ പ്രകാരമാണ് മുഫ്തി അടക്കമുള്ള നേതാക്കൾക്കെതിരെയുള്ള നടപടി.


നേരത്തെ, ജൂലായിയില്‍ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. തിങ്കളാഴ്ച്ചയാണ് മുഫ്തിയെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറങ്ങിയത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ എട്ടു മാസം വീട്ടുതടങ്കലിൽ പാർപ്പിച്ചതിന് ശേഷമാണ് മോചിപ്പിച്ചത്. മുഫ്തിയുടെ മോചനം സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള സ്വാഗതം ചെയ്തിരുന്നു. ഒമർ അബ്ദുള്ളയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയേയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
Published by: Naseeba TC
First published: October 14, 2020, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading