• HOME
 • »
 • NEWS
 • »
 • india
 • »
 • Kapil Dev|'ഗോൾഫ് കളിയിലേക്ക് മടങ്ങണം; കാത്തിരിക്കാൻ വയ്യ'; ആൻജിയോപ്ലാസ്റ്റിക്ക് ശേഷം കപിൽദേവ്

Kapil Dev|'ഗോൾഫ് കളിയിലേക്ക് മടങ്ങണം; കാത്തിരിക്കാൻ വയ്യ'; ആൻജിയോപ്ലാസ്റ്റിക്ക് ശേഷം കപിൽദേവ്

നെഞ്ചുവേദനയെ തുടർന്ന് ഒക്ടോബർ 23ന് പുലർച്ചെ ഒരു മണിയോടെയാണ് കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കപിൽ ദേവ്

കപിൽ ദേവ്

 • Last Updated :
 • Share this:
  ന്യൂഡൽഹി:  ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ കപിൽ ദേവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇന്ത്യക്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച നായകൻ, തന്റെ ഇഷ്ട വിനോദമായ ഗോൾഫ് കളിയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങണമെന്ന ആഗ്രഹത്തിലാണെന്ന് പ്രതികരിച്ചു.

  Also Read- ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം; ശസ്ത്രക്രിയക്ക് വിധേയനാക്കി

  1983ലെ ലോകകപ്പ് ജേതാക്കളുടെ ഒരു വാട്സാപ്പ് കൂട്ടായ്മയുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ഈ ഗ്രൂപ്പിൽ പങ്കുവെക്കും. ഗ്രൂപ്പിലുള്ള തന്റെ മുൻ ടീംഅംഗങ്ങൾ കപിലിന് വേഗം സുഖംപ്രാപിക്കട്ടെ എന്ന ആശംസയുമായി എത്തി. ഇതിന് കപിൽദേവ് നൽകിയ മറുപടി ഇങ്ങനെ- "എല്ലാവർക്കും ഹായ്. ഞാൻ വേഗത്തിൽ സുഖം പ്രാപിക്കാനുള്ള വഴിയിലാണ്. എന്റെ ഗോൾഫ് ഗെയിമിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കാനാവില്ല. നിങ്ങൾ എന്റെ കുടുംബമാണ്. നന്ദി".

  Also Read- ക്രിക്കറ്റിലെ അദ്ഭുത റെക്കോർഡ്; ഒരു പന്തിൽ 286 റൺസ്; മത്സരം നടന്നത് ഓസ്ട്രേലിയയിൽ

  "നല്ല ഹൃദയമുള്ള മനുഷ്യൻ കപിൽ വളരെ വേഗത്തിൽ സുഖം പ്രാപിച്ചു. അദ്ദേഹത്തിന്റെ സ്വഭാവത്തിന് അനുസൃതമായി അദ്ദേഹം ദുഷ്‌കരമായ സമയങ്ങളെ തലകീഴായി മാറ്റി."- ലോകകപ്പ് ജേതാക്കളായ ടീമിലെ ഒരു അംഗം പറഞ്ഞു. ''വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഡൽഹിയിലെ ഫോർട്ടിസ്-എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിയിൽ കപിലിനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടും''- ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

  മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് നെഞ്ചുവേദനയെ തുടർന്ന് ഒക്ടോബർ 23ന് പുലർച്ചെ ഒരു മണിയോടെയാണ് ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. കാർഡിയോളജി വിഭാഗം ഡയറക്ടർ അതുൽ മാത്തൂറിന്റെ നേതൃത്വത്തിൽ അടിയന്തര കൊറോണറി ആൻജിയോപ്ലാസ്റ്റി ചെയ്തു. ഐസിയുവിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

  Also Read- 'തല' IPLൽ നിന്നും വിരമിക്കുന്നോ?; ധോണിയുടെ ജേഴ്സിയുമായി പാണ്ഡ്യ ബ്രദേഴ്സും ജോസ് ബട്ലറും

  16 വർഷം നീണ്ട കരിയറിൽ 131 ടെസ്റ്റുകളും 225 ഏകദിനങ്ങളുമാണ് കപിൽ ദേവ് കളിച്ചത്. ടെസ്റ്റിൽ 31.05 ശരാശരിയോടെ 5248 റൺസും 434 വിക്കറ്റും നേടി. ഏകദിനത്തിൽ 23.79 ശരാശരിയിൽ 3783 റൺസും 27.45 ശരാശരിയിൽ 253 വിക്കറ്റുകളും സ്വന്തമാക്കി. 1983ലെ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിലെ സിംബാംബ്വേക്കെതിരായ മത്സരത്തിലെ 175 റൺസ് പ്രകടനം ഏകദിനമത്സരങ്ങളിലെ എക്കാലത്തെയും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു.  1994ൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി കപിൽ മാറി. റിച്ചാർഡ് ഹാഡ്ലിയുടെ 431 വിക്കറ്റുകളാണ് ഇന്ത്യൻ താരം മറികടന്നത്. ആറുവർഷത്തിന് ശേഷം വെസ്റ്റിൻഡീസിന്റെ കോർട്നി വാൽഷ് ഈ റെക്കോർഡ് മറികടന്നു. അനിൽ കുംബ്ലെക്ക് മുൻപ് 9-83 എന്ന കപിലിന്റെ ബൗളിങ് പ്രകടനം ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഒന്നായിരുന്നു.

  ലോകകപ്പ് വിജയത്തിന് പുറമെ 1985ൽ ഷാർജയിൽ നടന്ന ചതുർരാഷ്ട്ര റോത്ത്മാൻസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും കപിൽ ഇന്ത്യയെ നയിച്ചു. 2002ൽ നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ എന്ന ബഹുമതി കപിൽ ദേവിന് ലഭിച്ചു. ടീമിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായി മടങ്ങിയെത്തി.
  Published by:Rajesh V
  First published: