നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Accident | റെയിൽവേ ഗേറ്റ് തകർത്തെത്തിയ കാർ ട്രെയിനിലിടിച്ചു; തിപിടിത്തത്തിൽ ഒരാൾ മരിച്ചു

    Accident | റെയിൽവേ ഗേറ്റ് തകർത്തെത്തിയ കാർ ട്രെയിനിലിടിച്ചു; തിപിടിത്തത്തിൽ ഒരാൾ മരിച്ചു

    ട്രെയിനിൽ ഇടിച്ച കാർ ദൂരേക്ക് തെറിച്ചുവീഴുകയും തീപിടിക്കുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കാൺപുർ: അമിത വേഗത്തിലെത്തിയ ആഡംബർ കാർ റെയില്‍വേ ഗേറ്റ് തകര്‍ത്ത് ട്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ട്രെയിനിലിടിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് ഒരാൾ മരിച്ചത്. ഉത്തര്‍ പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് വച്ചാണ് അപകടം ഉണ്ടായത്. പുതുവർഷ തലേന്ന് രാത്രിയിലാണ് അപകടം.

      കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. അടച്ചിട്ടിരുന്ന റെയിൽവേ ഗേറ്റ് തകർത്തുകൊണ്ടാണ് കാർ ഗുഡ്സ് ട്രെയിനിൽ ഇടിച്ചത്. ട്രെയിനിൽ ഇടിച്ച കാർ ദൂരേക്ക് തെറിച്ചുവീഴുകയും തീപിടിക്കുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. മറ്റ് രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ കാറിന് തീപിടിച്ചതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്നാണ് കാര്‍ അപകടസ്ഥലത്ത് നിന്ന് മാറ്റിയത്. സംഭവത്തെക്കുറിച്ച് പൊലീസും റെയിൽവേ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്; മോശം കാലാവസ്ഥ ദുരന്തത്തിനിടയായി

      ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്‌ അടക്കം 14 ഉന്നത ഉദ്യോഗസ്ഥരുടെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വ്യോമസേന നിയോ​ഗിച്ച അന്വേഷ സംഘത്തിന്‍റേതാണ് കണ്ടെത്തൽ. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക സൂചനകൾ ഉണ്ടായിരുന്നു. വ്യോമസേനയിലെ വിദഗ്ദ്ധരും ഇതേ നിഗമനത്തിലാണ് എത്തിച്ചേർന്നത്. അപകട സമയത്ത്‌ പ്രദേശത്ത്‌ കനത്ത മൂടല്‍ മഞ്ഞ്‌ ഉണ്ടായിരുന്നു. ഇക്കാര്യം പ്രദേശവാസികളും വ്യക്തമാക്കിയിരുന്നു.

      എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മോശം കാലാവസ്ഥയെ തുടർന്നുള്ള പിഴവ് ആണ് അപകടകാരണമായത് എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും എന്നാണ് പുറത്തുവരുന്ന സൂചന.

      Also Read- Fighter Jet Crash | രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

      നവംബർ എട്ടിനാണ് വ്യോമസേനയുടെ എം ഐ 17വി 5 ഹെലികോപ്‌ടർ തമിഴ്നാട്ടിലെ കുനൂരിന് അടുത്ത് അപകടത്തില്‍ പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്‌, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്‌ട‌റിലുണ്ടായിരുന്നത്‌. അപകടത്തില്‍ ഇവരിൽ ആരും രക്ഷപെട്ടില്ല.

      വെല്ലിങ്ടണ്‍ ഡിഫന്‍സ്‌ കോളേജില്‍ 2.45ന്‌ സൈനിക കേഡറ്റുകളെ അഭിസംബോധന ചെയ്യുന്നതിനുള്ള പരിപാടിക്കായാണ് ബിപിൻ റാവത്ത് യാത്ര തിരിച്ചത്. 11.45ന്‌ സുളൂര്‍ വ്യോമതാവളത്തില്‍ നിന്നുമാണ് സംഘം വെല്ലിങ്‌ടണിലേക്ക്‌ പുറപ്പെട്ടത്‌. 12.20 വെല്ലിങ്‌ടണ്‍ ഹെലിപാഡില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന്‌ ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാല്‍ 10 കിലോ മീറ്റര്‍ മാത്രം മാറി കുനൂര്‍ കട്ടേരിക്ക്‌ സമീപം ഒരു ഫാമില്‍ ഹെലികോപ്ടറ്റർ തകര്‍ന്നു വീഴുകയായിരുന്നു.
      Published by:Anuraj GR
      First published: