• HOME
  • »
  • NEWS
  • »
  • india
  • »
  • Accident | ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു ട്രക്കില്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Accident | ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു ട്രക്കില്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലായി നിര്‍ത്തിയ കാറിന് പിന്നാലെവന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

  • Share this:
    ഭുവനേശ്വര്‍: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ട്രാക്കുകളുടെ കൂട്ടിയിടിയെ തുടര്‍ന്ന് അപകടത്തില്‍(Accident) കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം(Death). പിന്നില്‍ വന്ന ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു ട്രക്കില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

    റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലായി നിര്‍ത്തിയ കാറിന് പിന്നാലെവന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറില്‍ തട്ടി മുന്നിലുള്ള ട്രക്കിലേക്ക് ഇടിച്ചുകയറി. രണ്ടു ട്രക്കുകള്‍ക്കിടയില്‍പ്പെട്ട് കാര്‍ ഞെരുങ്ങി ഇരുവശങ്ങളും തകര്‍ന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

    Also Read-Death | സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നവദമ്പതികളും സുഹൃത്തും പുഴയില്‍ വീണ് മരിച്ചു





    Fire Accident | പാര്‍ക്ക് ചെയ്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വീഡിയോ

    വാഹനങ്ങള്‍ക്ക് തീപിടിത്തമുണ്ടാകുന്ന സംഭവങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ സമാനമായ സംഭവമാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോര്‍ സൈക്കിളാണ് അനന്ത്പുരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് പൊട്ടിത്തെറിയോടെ കത്തിനശിച്ചത്. വാഹനത്തിന് തീപിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

    വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. പുതിയ ബൈക്ക് വാങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായി മൈസൂരുവില്‍ നിന്ന് അനന്ത്പുരിലേക്ക് എത്തിയ രവിചന്ദ്ര എന്ന ആളുടെ ബൈക്കാണ് കത്തിനശിച്ചത്.

    Also Read-Viral video | കഞ്ചാവ് ഉപയോഗിച്ച 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച് അമ്മ

    ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയുമായിരിന്നു.
    അതേസമയം, തീപിടിത്തമുണ്ടാകാനുള്ള ക്യത്യമായ കാരണം പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ തമിഴ്നാട്ടില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചെന്നൈയ്ക്ക് സമീപം ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
    Published by:Jayesh Krishnan
    First published: