മുംബൈ: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ അകമ്പടി വാഹനം മറിഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദ്രാപുർ ജില്ലയിലെ വാറോറയിലാണ് സംഭവം. അപകടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പരിക്കേറ്റു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മോഹൻ ഭാഗവത് ചന്ദ്രാപുരിൽ നിന്ന് നാഗ്പുരിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ആയിരുന്നു സംഭവം.
അകമ്പടി വാഹനത്തിന്‍റെ ഡ്രൈവർ റോഡിന്‍റെ മധ്യഭാഗത്ത് അനക്കമില്ലാതെ നിൽക്കുന്ന പശുവിനെ കണ്ടു. പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അകമ്പടിവാഹനം മറിയുകയായിരുന്നു. "പശുവിനെ രക്ഷിക്കുന്നതിനു വേണ്ടി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ടയർ പൊട്ടിത്തെറിക്കുകയും വാഹനം തലകീഴായി മറിയുകയും ആയിരുന്നു" - മുതിർന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, പശുവിന് പരിക്കൊന്നും ഉണ്ടായില്ല.
ഭാഗവതിന്‍റെ കാർ ആദ്യമേ പശുവിനെ മറികടന്ന് പോയിരുന്നു. ഈ വാഹനത്തിന്‍റെ പിന്നാലെ വന്ന അകമ്പടിവാഹനമാണ് അപകടത്തിൽപ്പെട്ടത്. "ആറ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു. ഒരാൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത എസ്.യു.വിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.