എഫ്ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് 20 മാസം നീട്ടി
ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് മുംബൈ ഓഷിവാര പോലീസ് ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്.

ബിനോയ് കോടിയേരി
- News18
- Last Updated: October 16, 2019, 10:15 AM IST
മുംബൈ∙ പീഡന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി 20 മാസം നീട്ടി. 2021 ജൂൺ മാസത്തിലേക്കാണ് മാറ്റി വച്ചത്. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് കാരണം. ഡിവിഷൻ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹർജി മുൻഗണനക്രമമനുസരിച്ച് ലിസ്റ്റ് ചെയ്തപ്പോഴാണ് പുതിയ തീയതി നൽകിയത്.
കലീനയിലെ ഫോറൻസിക് സയൻസ് ലാബിൽ നിന്നും ഡിഎൻഎ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ക്രമമനുസരിച്ച് ബിനോയിയുടെ രക്തസാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടില്ലെന്നാണ് ലാബ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് അഭിഭാഷകർക്ക് ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാകും. Also Read- ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിന് കേസ്; നടപടി ബീഹാർ സ്വദേശിനിയുടെ പരാതിയിൽ
ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് മുംബൈ ഓഷിവാര പോലീസ് ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പീഡന പരാതിയിൽ ബിനോയിക്കെതിരെയെടുത്ത മാനഭംഗക്കേസ് അന്ധേരി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.തുടർന്ന് യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാൻ ഡി.എൻ എ പരിശോധന നടത്തണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഡി.എൻ എ. പരിശോധന നടത്താൻ ബിനോയ് വിസമ്മതിച്ചെങ്കിലും പിന്നീട് കോടതിയുടെ കർശന നിർദേശത്തെതുടർന്ന് രക്തസാമ്പിൾ നൽകുകയായിരുന്നു. ഇതിനിടെയാണ് തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
കലീനയിലെ ഫോറൻസിക് സയൻസ് ലാബിൽ നിന്നും ഡിഎൻഎ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ക്രമമനുസരിച്ച് ബിനോയിയുടെ രക്തസാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടില്ലെന്നാണ് ലാബ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് അഭിഭാഷകർക്ക് ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാകും.