നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Amazon | ആമസോൺ വഴി കഞ്ചാവ് കടത്തിൽ എക്‌സിക്യൂട്ടിവ് ഡയറ്കര്‍മാർക്കെതിരെ കേസ്

    Amazon | ആമസോൺ വഴി കഞ്ചാവ് കടത്തിൽ എക്‌സിക്യൂട്ടിവ് ഡയറ്കര്‍മാർക്കെതിരെ കേസ്

    കഴിഞ്ഞ ദിവസം രണ്ട് പേരില്‍ നിന്ന് 21 കിലോ കഞ്ചാവ് മധ്യപ്രദേശ് പോലീസ് പിടിച്ചെടുത്തിരുന്നു

    amazon

    amazon

    • Share this:
      ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ സംഭവത്തില്‍ എക്‌സിക്യൂട്ടിവ് ഡയറ്കര്‍മാര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ആമസോണിന്റെ പ്രാദേശിക യൂണിറ്റായ ഭിന്‍ഡിലെ സീനിയര്‍ എക്‌സിക്യൂട്ടിവ്മാര്‍ക്കെതിരെയാണ് കേസ്.

      നവംബര്‍ 13ന് നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭിന്ദ് സ്വദേശികളായ പിന്റു തോമര്‍, സൂരജ് പവിയ്യ എന്നിവരില്‍ നിന്നാണ് 21.7 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. ഇതിനോടൊപ്പം ഗ്വാളിയോര്‍ സ്വദേശിയായ മുകുള്‍ ജയ്സ്വാളും പിടിയിലായി ചിത്ര വാല്‍മിലിയെയും പോലീസ് പിടികൂടിയിരുന്നു.

      ചോദ്യം ചെയ്യലില്‍ ഒരു കോടിയോളം രൂപ വില വരുന്ന 1000 കിലോ കഞ്ചാവാണ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വഴി കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

      Also Read - ആമസോണില്‍ തുളസിയിലയെന്ന പേരില്‍ വിറ്റത് കഞ്ചാവ്; എക്സിക്യൂട്ടിവിനെ വിളിച്ചുവരുത്തി പോലീസ്

      സൂരജും മുകുള്‍ ജയ്സ്വാളും ചേര്‍ന്ന് ബാബു ടെക്സ് എന്ന സ്ഥാപനം തുറന്ന് ആമസോണില്‍ വെണ്ടറായി രജിസ്റ്റര്‍ ചെയ്യുകയും വിശാഖപട്ടണത്ത് നിന്ന് തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് കഞ്ചാവ് ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.

      Also Read - 'സഹകരിച്ചില്ലെങ്കിൽ ആമസോൺ നടപടി നേരിടേണ്ടിവരും’; ഓൺലൈൻ കഞ്ചാവ് വിൽപ്പന കേസിൽ മധ്യപ്രദേശ് സർക്കാർ

      തുടര്‍ന്ന് ആമസോണ്‍ നല്‍കിയ ഡോക്യുമെന്റല്‍ തെളിവുകളിലെ വ്യത്യാസവും പോലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുതകളും കണക്കിലെടുത്ത്, ASSL ആമസോണിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ എന്‍ഡിപിഎസ് ആക്ട് 1985 ലെ സെക്ഷന്‍ 38 പ്രകാരം പ്രതികളായി ഉള്‍പ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

      അന്വേഷണത്തില്‍ ആമസോണ്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
      Published by:Karthika M
      First published:
      )}