നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 | ലോക്ക് ഡൗൺ ലംഘിച്ചും പ്രവർത്തനം; ഫാക്ടറി മുതലാളിക്ക് എതിരെ കേസ്

  COVID 19 | ലോക്ക് ഡൗൺ ലംഘിച്ചും പ്രവർത്തനം; ഫാക്ടറി മുതലാളിക്ക് എതിരെ കേസ്

  കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി മാർച്ച് 24ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

  ഫാക്ടറിയിലെ ദൃശ്യം

  ഫാക്ടറിയിലെ ദൃശ്യം

  • News18
  • Last Updated :
  • Share this:
   അജ്മിർ: ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തിയതിന് വസ്ത്ര നിർമാണ ഫാക്ടറിക്ക് എതിരെ കേസ് എടുത്തു. രാജസ്ഥാനിലെ അജ്മീറിലാണ് ലോക്ക് ഡൗൺ നിർദ്ദേശങ്ങളും അവഗണിച്ചും തുണി നിർമാണ ഫാക്ടറി പ്രവർത്തനം തുടർന്നത്. ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോഴാണ് ഇരുപത്തിനാലോളം തൊഴിലാളികൾ ഫാക്ടറിയിൽ പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

   ഫാക്ടറിയിൽ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. അതേസമയം, തൊഴിലാളികൾ എല്ലാവരും വെസ്റ്റ് ബംഗാളിലും ബിഹാറിലും നിന്നുള്ളവരാണെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവർ ഫാക്ടറിയിൽ തന്നെ തുടരുകയായിരുന്നു എന്നുമാണ് ഫാക്ടറി മേലധികാരികൾ പറയുന്നത്.

   You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
   [NEWS]
   ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]

   ഫാക്ടറിയിലെ തയ്യക്കാരായാണ് ഇവർ ജോലി ചെയ്യുന്നത്. എല്ലാവരും ബിഹാറിൽ നിന്നും വെസ്റ്റ് ബംഗാളിൽ നിന്നും ഉള്ളവരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവർ ഫാക്ടറിൽ കുടുങ്ങിപ്പോയി. അപ്പോൾ തന്നെ ജോലി ചെയ്യുന്നത് നിർത്തിയെന്നും തൊഴിലാളികൾ ഫാക്ടറിയിൽ തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ഫാക്ടറിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

   ഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് പോകാൻ കഴിയുന്നില്ലെന്നും അവർ ഫാക്ടറിയിൽ തങ്ങുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.

   കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി മാർച്ച് 24ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

   Published by:Joys Joy
   First published:
   )}