• HOME
  • »
  • NEWS
  • »
  • india
  • »
  • Sai Pallavi | കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമര്‍ശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

Sai Pallavi | കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമര്‍ശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ബജറംഗ്ദളിന്റെ പരാതിയില്‍ ഹൈദരാബാദ് സുല്‍ത്താന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്.

  • Share this:
    ഹൈദരാബാദ്: കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ കുറിച്ചുമുള്ള പരാമര്‍ശത്തില്‍ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. ബജറംഗ്ദളിന്റെ പരാതിയില്‍ ഹൈദരാബാദ് സുല്‍ത്താന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്. പുതിയ ചിത്രമായ വിരാട പര്‍വത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം.

    താന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് തനിക്ക് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും കണ്ടു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നായിരുന്നു പല്ലവിയുടെ പരാമര്‍ശം.

    Also Read-Sai Pallavi | കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമർശം; നടി സായ് പല്ലവിക്കെതിരെ ബജ്റംഗ് ദൾ പരാതി

    സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ത്തി പിന്നാലെ രംഗത്തെത്തുകയായിരുന്നു. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗ് പ്രചാരണവും തുടരുന്നുണ്ട്.

    Also Read-Agnipath | അഗ്നിപഥ് പദ്ധതിയില്‍ മാറ്റം വരുത്തി കേന്ദ്രം; പ്രായപരിധി 23 ആക്കി, ഇളവ് ഇത്തവണ മാത്രം

    തെലങ്കാന പ്രദേശത്തെ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ കഥ പറയുന്ന ചിത്രമാണ് വീരാട പര്‍വ്വം. 1990കളാണ് ചിത്രത്തില്‍ കടന്നുവരുന്നത്. സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
    Published by:Jayesh Krishnan
    First published: