തേനി: പരിശോധനയ്ക്കെത്തിയ ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയ 150 അമ്മ മക്കൾ മുന്നേറ്റ കഴകം(എഎംഎംകെ) പ്രവർത്തകർക്കെതിരെ കേസ്. ജോലി തടസപ്പെടുത്തിയതിനാണ് ബുധനാഴ്ച ഇവർക്കെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
also read: തിരുനെല്ലിയിൽ പിതൃതര്‍പ്പണം നടത്തി രാഹുൽ ഗാന്ധി
അനധികൃത പണം സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തേനി ലോക്സഭ മണ്ഡലത്തിലെ ഒരു കടയിൽ പരിശോധനയ്ക്കെത്തിയ ഫ്ലൈയിംഗ് സ്ക്വാഡ് സംഘത്തെയാണ് പ്രവർത്തകർ തടഞ്ഞത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിനിടെ പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷക ഉദ്യോഗസ്ഥരുടെ സംഘം ആണ്ടിപ്പട്ടിയിലെ കടയിലെത്തിയപ്പോഴേക്കും കടയുടമ കടപൂട്ടി രക്ഷപ്പെട്ടു. ഇതിനു പിന്നാലെ എഎംഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇത് കലഹത്തിൽ കലാശിക്കുകയും പൊലീസ് നാല് റൗണ്ട് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
വെടിവയ്പ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. ടിടിവി ദിനകരൻ നയിക്കുന്ന എഎംഎംകെ പ്രവർത്തകൻറേതായിരുന്നു കട.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election election 2019, Loksabha poll, Loksabha poll 2019, Tamil Nadu Lok Sabha Elections 2019, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019