• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തനുശ്രീയുടെ പരാതിയിൽ നാനാപടേക്കർക്കെതിരെ കേസെടുത്തു


Updated: October 11, 2018, 1:22 PM IST
തനുശ്രീയുടെ പരാതിയിൽ നാനാപടേക്കർക്കെതിരെ കേസെടുത്തു

Updated: October 11, 2018, 1:22 PM IST
മുംബൈ: ബോളിവുഡ് താരം തനുശ്രീ ദത്തയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. തനുശ്രീയുടെ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാർശ; റിപ്പോർട്ട് നാളെ സി.പി.എം സെക്രട്ടേറിയറ്റിൽ

നിര്‍മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 354,509 പ്രകാരമാണ് നാനാ പടക്കേര്‍ക്കെതിരെ കേസെടുത്തത്.
Loading...

എങ്ങനെ രാഷ്ട്രീയക്കാരനാകാം ? പരിശീലിപ്പിക്കാൻ യോഗി സർക്കാര്‍

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിൽ തനിക്കുനേരെ ലെംഗിക അതിക്രമം നടത്തിയെന്നാണ് തനുശ്രീ ദത്തയുടെ പരാതി. പത്തു വര്‍ഷത്തിന് ശേഷം തനുശ്രീദത്ത ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇത് ഇന്ത്യയില്‍ 'മീ ടൂ' ക്യാംപെയിന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് നിരവധി പേരാണ് ചലച്ചിത്ര- മാധ്യമ മേഖലയിലെ ഉന്നതര്‍ക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായെത്തിയത്.

ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷനില്‍ ക്ഷമ ചോദിച്ച് ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയയുമായി തരൂര്‍

എന്നാല്‍, തനുശ്രീയുടെ ആരോപണം കള്ളമാണെന്ന് വാദവുമായി നാന പടേക്കര്‍ രംഗത്തെത്തിയിരുന്നു. നൂറോളം പേര്‍ക്ക് മുന്നില്‍, വച്ച് താന്‍ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാന്‍ പോവുകയാണെന്നുമായിരുന്നു നാന പടേക്കറിന്റെ പ്രതികരണം. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസ് സംവിധായകന്‍ രാകേഷ് സാരംഗ് പ്രതികരിച്ചത്.

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച് യുവാവ്; വീഡിയോ വൈറല്‍

സംവിധായകന്‍ വിവേക് അഗ്നിഹോത്രിയ്ക്ക് എതിരേയും തനുശ്രീ ആരോപണം ഉന്നയിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ 'ചോക്ലേറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സീനില്‍ ഇല്ലാതിരുന്നിട്ട് കൂടി തന്നോട് വസ്ത്രങ്ങള്‍ അഴിച്ച് ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാനും അഗ്നിഹോത്രി ആവശ്യപ്പെട്ടുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം.

First published: October 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍