• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അസം ഖാനെ കരുതിയിരിക്കാൻ മായാവതിക്ക് ഉപദേശം: ജയപ്രദക്കെതിരെ കേസ്

അസം ഖാനൊപ്പം ചേർന്നാൽ അയാൾ എക്സേറേ കാഴ്ച ഉപയോഗിച്ച് എന്തൊക്കെ നോക്കുമെന്ന് ബിഎസ്പി അധ്യക്ഷക്ക് ഊഹിക്കാവുന്നതേയുള്ളു

news18
Updated: April 22, 2019, 11:11 AM IST
അസം ഖാനെ കരുതിയിരിക്കാൻ മായാവതിക്ക് ഉപദേശം: ജയപ്രദക്കെതിരെ കേസ്
അസം ഖാനൊപ്പം ചേർന്നാൽ അയാൾ എക്സേറേ കാഴ്ച ഉപയോഗിച്ച് എന്തൊക്കെ നോക്കുമെന്ന് ബിഎസ്പി അധ്യക്ഷക്ക് ഊഹിക്കാവുന്നതേയുള്ളു
  • News18
  • Last Updated: April 22, 2019, 11:11 AM IST IST
  • Share this:
ലക്നൗ : അഭിനേതാവും ബിജെപിയുടെ രാംപുർ സ്ഥാനാര്‍ഥിയുമായ ജയപദക്കെതിരെ കേസ്. നേരത്തെ സമാജ് വാദി നേതാവ് അസം ഖാൻ നടത്തിയ ചില വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞ ജയപ്രദ ഇപ്പോൾ ബിഎസ്പി നേതാവ് മായാവതിക്ക് ഉപദേശം നൽകിയാണ് സ്വയം വെട്ടിലായിരിക്കുന്നത്.

തന്നെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്ന അസം ഖാനൊപ്പം ചേർന്നാൽ അയാൾ എക്സേറേ കാഴ്ച ഉപയോഗിച്ച് എന്തൊക്കെ നോക്കുമെന്ന് ബിഎസ്പി അധ്യക്ഷക്ക് ഊഹിക്കാവുന്നതേയുള്ളു എന്നായിരുന്നു ജയപ്രദയുടെ പ്രസ്താവന. രാംപുരിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തപ്പോൾ നടത്തിയ ഈ പരാമർശമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

Also Read-ജയപ്രദക്കെതിരായ 'കാക്കിനിക്കർ' പരാമർശം: കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അസം ഖാന്‍

തെരഞ്ഞെടുപ്പിനിടെ അനാവശ്യ പ്രസ്താവനകളും പരാമർശങ്ങളും നടത്തുന്നവർക്കെതിരെ കടുത്ത നടപടികളാണ് ഇലക്ഷൻ കമ്മീഷൻ എടുക്കുന്നത്, നേരത്തെ ജയപ്രദയെ അധിക്ഷേപിച്ച അസം ഖാനെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിലക്കിയിരുന്നു. ബിഎസ്പി അധ്യക്ഷ മായാവതി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവർക്കും വിവാദ പരാമർശങ്ങളുടെ പേരിൽ പ്രചാരണ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

First published: April 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...