നാർസിംഗ്പുർ: ജോലി സമയത്ത് ഹാജരാകാതിരുന്ന ഏഴു ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശിലെ നാർസിംഗ്പുരിലാണ് സംഭവം.
അവധിക്ക് അനുമതി ലഭിക്കാതെയും പ്രത്യേക അനുമതി ലഭിക്കാതെയുമാണ് ഈ ഡോക്ടർമാരും നഴ്സുമാരും ജോലിക്ക് ഹാജരാകാതിരുന്നതെന്ന് നാർസിംഗ് പുർ എസ് പി ഗുരുകരൺ സിംഗ് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, രാജ്യത്തെ കോവിഡ് 19 പോസിറ്റീവ് കേസുകൾ 4789 ആയി. ഇതിൽ 229 കേസുകളും മധ്യപ്രദേശിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.