നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • SC/ST Act | തമിഴ്നാട്ടില്‍ എസ്‌സി/എസ്ടി ആക്ടിന് കീഴിലുള്ള കേസുകള്‍ ഉയരുന്നു; ശിക്ഷിക്കപ്പെടുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം 

  SC/ST Act | തമിഴ്നാട്ടില്‍ എസ്‌സി/എസ്ടി ആക്ടിന് കീഴിലുള്ള കേസുകള്‍ ഉയരുന്നു; ശിക്ഷിക്കപ്പെടുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം 

  രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 10 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തമിഴ് സിനിമ താരം സൂര്യയുടെ 'ജയ് ഭീം' എന്ന ചിത്രം പുറത്തിറങ്ങിയതോടെ തമിഴ്നാട്ടിൽ ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. സംസ്ഥാനത്ത് ആദിവാസികള്‍ക്കെതിരായ ക്രിമിനല്‍ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2017 മുതല്‍ വര്‍ധിച്ചതായാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കേസുകളില്‍ നടപ്പിലാക്കിയിരിക്കുന്ന ശിക്ഷാവിധികള്‍ വളരെ കുറവാണ്. രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 10 ശതമാനത്തില്‍ താഴെ പേർ മാത്രമാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

   സെപ്റ്റംബറില്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം 2017ല്‍ മൂന്ന് പേര്‍, 2018ല്‍ ആരുമില്ല, 2019ല്‍ പത്ത് പേരുമാണ് ശിക്ഷിക്കപ്പെട്ടത്. ആദിവാസി വിഭാഗത്തിലെ നിരപരാധികള്‍ക്ക് നീതി ലഭിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നും ജയ് ഭീം എന്ന ചിത്രത്തിലെ പ്രമേയവുമായി ഈ ഡാറ്റ അസാധാരണമായ ബന്ധം പുലര്‍ത്തുന്നതായും ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോർട്ടിൽ പറയുന്നു.

   കോടതിയില്‍ ആദിവാസി വിഭാഗക്കാരുടെ ഒരു കേസ് തെളിയിക്കുന്നതിന് ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടി വരും. പ്രത്യേകിച്ച് എതിർകക്ഷികൾ പ്രബല ജാതിക്കാരാകുമ്പോൾ. എഫ്ഐആര്‍ രേഖപ്പെടുത്തുന്നതും കേസ് അന്വേഷിക്കുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണയും ശിക്ഷയും വരെ നടത്തുന്ന എല്ലാ തലങ്ങളിലും ആദിവാസികള്‍ക്കെതിരെ കനത്ത മുന്‍വിധികളുണ്ടെന്ന് ജയ് ഭീം സിനിമയ്ക്ക് ആധാരമായ വ്യക്തിയും റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ കെ ചന്ദ്രു ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. ''ഭൂവുടമകളും പ്രാദേശികമായി ശക്തരായ ജാതി വിഭാഗങ്ങളും ഒരു ഗോത്രവര്‍ഗത്തിനെതിരായിരിക്കുമ്പോള്‍ ഒന്നിക്കുന്നു. കൂടാതെ എസ് സി/എസ്ടി നിയമം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു'' കെ ചന്ദ്രു കൂട്ടിച്ചേര്‍ത്തു.

   Also Read- Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം

   1992ല്‍ തമിഴ്നാട് ട്രൈബല്‍സ് അസോസിയേഷന്‍ സ്ഥാപിച്ച പി ഷണ്‍മുഖം, പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കുറഞ്ഞത് നൂറു ആദിവാസികളെയെങ്കിലും സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ''എന്നാല്‍ പോലീസ് പൊതുവെ പ്രബല ജാതികളുടെ പക്ഷം പിടിക്കുന്നതിനാല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല,'' എന്ന് അദ്ദേഹം പറയുന്നു.

   ''2018ല്‍ തന്റെ അസോസിയേഷന്‍, ഒരു ആദിവാസി സ്ത്രീയെ അവള്‍ ജോലി ചെയ്തിരുന്ന ഇഷ്ടിക ചൂളയില്‍ വെച്ച് ഒരു പ്രബല ജാതിയില്‍പ്പെട്ടയാൾ ലൈംഗികമായി അതിക്രമിച്ചതിനെതിരെ പരാതി നൽകാൻ സഹായിച്ചു. എന്നാല്‍, ആ എഫ്ഐആറിന് ശേഷം ഒന്നും സംഭവിച്ചില്ല. ആ ആദിവാസി യുവതിയ്ക്ക് ഉപജീവനത്തിനായി അതേ ഇഷ്ടിക ചൂളയില്‍ തന്നെ ജോലി ചെയ്യേണ്ടി വന്നു. അതിനാല്‍ ഇനി പോലീസ് സ്റ്റേഷനിൽ പോകരുതെന്ന് അവർ ഭീഷണിപ്പെടുത്തി'' വന്ദവാസിയിലെ ഒരു കേസിന്റെ ഉദാഹരണം വ്യക്തമാക്കി ഷണ്‍മുഖം പറഞ്ഞു.

   വെല്ലൂരിലെ കലവായ് പോലീസ് സ്റ്റേഷനില്‍ 2019ല്‍ ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട യുവതി, ഒരു പ്രബല ജാതിക്കാരനെതിരേ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത സംഭവവും ഷണ്‍മുഖം വെളിപ്പെടുത്തി. എന്നാല്‍, പ്രബല ജാതിയില്‍പ്പെട്ടവര്‍ യുവതിയെയും കുടുംബത്തെയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയോടെ കേസ് പിന്‍വലിക്കാന്‍ യുവതി നിര്‍ബന്ധിതയായി.

   ''കുറ്റം തെളിയിക്കാന്‍ ഭൂരിഭാഗം ആദിവാസികളും കോടതിയില്‍ പോകുന്നില്ല. തെളിവുകള്‍ വളച്ചൊടിക്കപ്പെടുന്നു, ആദിവാസികള്‍ പൊതുവെ ഭയം കൂടുതലുള്ള സമൂഹമാണ്,'' സംസ്ഥാന ട്രൈബല്‍സ് അസോസിയേഷന്‍ തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി ആര്‍ തമിഴരശു പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}