നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കത്തോലിക്ക വൈദികനെ സഭയില്‍ നിന്ന് പുറത്താക്കി

  കത്തോലിക്ക വൈദികനെ സഭയില്‍ നിന്ന് പുറത്താക്കി

  മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദികനെ സഭ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു

  thomas kariyilakkulam

  thomas kariyilakkulam

  • Share this:
   കത്തോലിക്ക വൈദികനെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. വൈദികനായ തോമസ് (ടോമി) കരിയിലക്കുളത്തിനെതിരെ മിഷനറി കോൺഗ്രഗേഷൻ ഓഫ് ദി ബ്ലെസ്ഡ് സേക്രമെന്റ് (എം.സി.ബി.സി) സന്യാസ സഭയാണ് നടപടിയെടുത്തത്.

   മഹാരാഷ്ട്ര ആസ്ഥാനമായി ദീർഘകാലമായി പ്രവർത്തിക്കുന്ന വൈദികനെ സഭ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ആറു മാസമായിട്ടും ഇതനുസരിച്ച് കോട്ടയത്ത് എത്തിയിട്ടില്ലാത്തതിനാൽ സഭയിൽ നിന്നും പുറത്താക്കുന്നതായാണ് സുപ്പീരിയർ ഫാ. ജോസഫ് മലേപറമ്പിൽ ഒപ്പു വെച്ച കത്തിൽ പറയുന്നത്.

   BEST PERFORMING STORIES:സ്കൂളുകൾക്കും നഴ്സറികൾക്കും 'അപ്രതീക്ഷിത' അവധി; കുരുക്കിലായത് സർക്കാർ- സ്വകാര്യ ജീവനക്കാർ [NEWS]പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ [NEWS]മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു [NEWS]

   വത്തിക്കാന്‍ ഫെബ്രുവരി 17ന് നടപടി സ്വീകരിച്ചിരുന്നു. മാര്‍ച്ച് ഏഴാം തീയതി പുറത്താക്കിയതായി വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിരിക്കുന്നതായി സഭയുടെ ദല്‍ഹി കാര്യാലയം സ്ഥിരീകരിച്ചു.

   നടപടിക്കെതിരെ ടോമി കരിയിലക്കുളത്തിന്  അപ്പോസ്‌തോലിക വിഭാഗത്തെ സമീപിക്കാമെന്നും പുറത്താക്കി കൊണ്ടുള്ള കത്തില്‍ വിശദമാക്കുന്നുണ്ട്
   First published:
   )}