മീടൂ കുരുക്കില്‍പ്പെട്ട കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചേക്കും
Updated: October 11, 2018, 10:46 AM IST
Updated: October 11, 2018, 10:46 AM IST
ന്യൂഡല്‍ഹി: മീടൂ ആരോപണത്തെില്പ്പെട്ട കേന്ദ്രമന്ത്രി എം.ജെ അക്ബറിനോട് രാജിവയ്ക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുമെന്നു സൂചന. നൈജീരിയയിലുള്ള മന്ത്രിയോട് ഉടന്‍ ഇന്ത്യയില്‍ മടങ്ങിയെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ നിയമ നടപടികളിലേക്ക് കടക്കും മുന്‍പ് രാജി വേണമെന്ന നിലപാടിലാണ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍.
അക്ബര്‍ ലൈംഗികാതിക്രമം കാട്ടിയെന്ന ഗുരുതര ആരോപണമാണ് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് ഉന്നയിച്ചിരിക്കുന്നത്. ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് അക്ബറില് നിന്നുണ്ടായ അനുഭവമാണ് അവര്‍ തുറന്നെഴുതിയത്. എഡിറ്ററായിരുന്ന അക്ബര്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നാണ് ആരോപണം.
അക്ബറിനെതിരെ പരാതിയുമായെത്തുന്ന ഏഴാമത്തെ മാധ്യമപ്രവര്‍ത്തകയാണ് ഗസാല. അക്ബറിനെതിരെയുള്ള തുറന്നെഴുത്തുകള്‍ ശരിയെന്ന് നേരിട്ട് അറിയാമെന്ന് സാബാ നഖ്വിയും മധുപൂര്‍ണ്ണിമ കിശ്വാറും വ്യക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന് നാനാ പടേക്കറിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു

Loading...