നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ റെയിൽവേ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റു ചെയ്തു

  ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ റെയിൽവേ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റു ചെയ്തു

  റെയിൽവേയിൽ കരാറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തിരിമറി നടന്നതായുള്ള പരാതികളെ തുടർന്ന് രാജ്യത്തുടനീളം 20 സ്ഥലങ്ങളിൽ സിബിഐ സംഘം റെയ്ഡ് നടത്തി.

  Indian Railway

  Indian Railway

  • Share this:
   ന്യൂഡൽഹി: ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുതിർന്ന ഇന്ത്യൻ റെയിൽ‌വേ എഞ്ചിനീയറിംഗ് സർവീസ് (ഐ‌ആർ‌ഇ‌എസ്) ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം 20 സ്ഥലങ്ങളിൽ സിബിഐ സംഘം റെയ്ഡ് നടത്തി.

   നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽ‌വേയുടെ (എൻ‌എഫ്‌ആർ) പദ്ധതികളുടെ കരാറുകൾ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിട്ട 1985 ബാച്ച് ഐ‌ആർ‌എസ് ഉദ്യോഗസ്ഥനായ മഹേന്ദർ സിംഗ് ചൌഹാനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

   Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ

   ആസാമിലെ മാലിഗാവിലെ എൻ‌എഫ്‌ആർ ആസ്ഥാനത്താണ് മഹേന്ദർ സിംഗ് ചൌഹാ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് കൈക്കൂലി പണം സിബിഐ കണ്ടെടുത്തിട്ടുണ്ട്.

   ഡൽഹി, അസം, ഉത്തരാഖണ്ഡ്, മറ്റ് രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തിരച്ചിൽ നടത്തുന്നുണ്ട്. കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച് സിബിഐയ്ക്ക് ലഭിച്ച പരാതികളെ തുടർന്നാണ് റെയ്ഡും അറസ്റ്റും എന്നാണ് റിപ്പോർട്ട്. കരാറുകൾ അനുവദിക്കുന്നതിൽ ചില സ്ഥലങ്ങളിൽ ക്രമക്കേടുണ്ടായതായി സിബിഐ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}