നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സിബിഐ ഡാ, കൈക്കൂലി വാങ്ങിയ സഹപ്രവർത്തകരെ അറസ്റ്റ് ചെയ്ത് സിബിഐ; വ്യാപക റെയ്ഡ്

  സിബിഐ ഡാ, കൈക്കൂലി വാങ്ങിയ സഹപ്രവർത്തകരെ അറസ്റ്റ് ചെയ്ത് സിബിഐ; വ്യാപക റെയ്ഡ്

  ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനികൾക്ക് അനുകൂലമായി അഴിമതി നടത്തിയെന്നും ആരോപിച്ചാണ് നടപടി

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: ബാങ്ക് തട്ടിപ്പു കേസുകളിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ സ്വന്തം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സിബിഐ. ന്യൂഡൽഹിയിലെ സിബിഐ ആസ്ഥാനത്തുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ സിബിഐ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി ഉദ്യോഗസ്ഥർക്കെതിരെ സിബിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തു.

   ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനികൾക്ക് അനുകൂലമായി അഴിമതി നടത്തിയെന്നും ആരോപിച്ചാണ് സിബിഐ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്.

   You may also like:ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

   വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സിബിഐ അക്കാദമയിൽ റെയ്ഡ് നടന്നിരുന്നു. ഇവിടെയുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ആർകെ റിഷി, , ഡി‌എസ്‌പി ആർ‌കെ സാങ്‌വാൻ, ബി‌എസ്‌എഫ്‌സി (ബാങ്കിംഗ് സെക്യൂരിറ്റി & തട്ടിപ്പ് സെൽ), ഇൻസ്പെക്ടർ കപിൽ ധൻകാഡ്, സ്റ്റെനോ സമീർ കുമാർ സിംഗ്. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.

   You may also like:ഇതര ജാതിയിലുള്ള യുവാവുമായുള്ള വിവാഹം വീട്ടുകാർ എതിർത്തു; കോടതി കെട്ടിടത്തിൽ നിന്നും പെൺകുട്ടി ചാടി

   സിബിഐ ഉദ്യോഗസ്ഥർക്ക് പുറമേ, ചില അഭിഭാഷകർക്കും വ്യക്തികൾക്കുമെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.

   ഡൽഹി, ഗാസിയാബാദ്, നോയിഡ, ഗുർഗോൺ, മീററ്റ്, കാൺപൂർ അടക്കം പതിനാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡ് നടന്നത്. ഭാവിയിലെ സിബിഐ ഉദ്യോഗസ്ഥരാകാനുള്ളവർക്ക് പരിശീലനം നൽകുന്ന കേന്ദ്രമാണ് ഗാസിയാബാദിലെ സിബിഐ അക്കാദമി. ഇവിടെ തന്നെ അഴിമതി കേസിൽ റെയ്ഡ് നടന്നു എന്നത് ആശ്ചര്യകരമാണ്. ന്യൂഡൽഹിയിലെ സിബിഐ ആസ്ഥാനത്തും റെയ്ഡ് നടന്നു.
   Published by:Naseeba TC
   First published: