• HOME
  • »
  • NEWS
  • »
  • india
  • »
  • NSE Scam Case| NSE ക്രമക്കേട്: അറസ്റ്റിലേക്ക് വഴിയൊരുങ്ങുന്നു; ചിത്ര രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി

NSE Scam Case| NSE ക്രമക്കേട്: അറസ്റ്റിലേക്ക് വഴിയൊരുങ്ങുന്നു; ചിത്ര രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി

കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ചിത്രയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. ഇതേ കേസുമായി ബന്ധപ്പെട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്‌മണ്യനെ ചെന്നൈയിൽ നിന്ന് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചിത്ര രാമകൃഷ്ണ

ചിത്ര രാമകൃഷ്ണ

  • Share this:
    നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (National Stock Exchange) ക്രമക്കേടിൽ നാഷണൽ NSE മുൻ എംഡിയും സിഇഒയുമായിരുന്നു ചിത്ര രാമകൃഷ്ണന്റെ (Chitra Rmakrishnan) മുൻകൂർ ജാമ്യാപേക്ഷ (anticipatory bail) തള്ളി. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് (CBI Court) അപേക്ഷ തള്ളിയത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ചിത്രയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. ഇതേ കേസുമായി ബന്ധപ്പെട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്‌മണ്യനെ ചെന്നൈയിൽ നിന്ന് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

    എൻഎസ്ഇയുടെ സെർവറുകളിൽ നിന്ന് ചില ബ്രോക്കർമാർക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. എൻഎസ്ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കർക്ക് മറ്റ് ബ്രോക്കർമാരേക്കാൾ വേഗത്തിൽ മാർക്കറ്റ് ഫീഡ് ആക്സസ് ലഭിച്ചു. ഇതിലൂടെ അവർ ട്രേഡിങിൽ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിൻറെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തിൽ നേട്ടമുണ്ടാക്കിയതെന്ന് സിബിഐ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ആനന്ദ് സുബ്രഹ്മണ്യൻ അറസ്റ്റിലായതിന് പിന്നാലെയാണ് ചിത്ര മുൻകൂർ ജാമ്യം തേടിയത്.

    Related News- Chitra Ramkrishna അദൃശ്യനായ ‘യോഗി’ NSE മുന്‍ CEO ചിത്രാ രാമകൃഷ്ണയുടെ സുപ്രധാന തീരുമാനങ്ങള്‍ക്ക് പിന്നിലെ സാന്നിദ്ധ്യം ?

    2013ൽ ‌എൻഎസ്ഇ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായാണ് ആനന്ദ് സുബ്രഹ്‌മണ്യനെ ആദ്യം നിയമിച്ചത്. എൻഎസ്ഇ എംഡി ചിത്ര രാമകൃഷ്ണ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി ആനന്ദ് സുബ്രഹ്‌മണ്യന് സ്ഥാനക്കയറ്റം നൽകി. എൻഎസ്ഇയിലെ ക്രമക്കേട് സംബന്ധിച്ച് ആരോപണവിധേയനായതോടെ ജോലി വിട്ടു. ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്‌മണ്യനെ എൻഎസ്ഇയിൽ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയിരുന്നു.

    നിയമനം ഉൾപ്പെടെ എൻഎസ്ഇയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്ര രാമകൃഷ്ണയ്ക്കും ആനന്ദ് സുബ്രഹ്‌മണ്യനും സെബി പിഴ ചുമത്തിയിരുന്നു. ചിത്ര രാമകൃഷ്ണയ്ക്ക് മൂന്ന് കോടി രൂപയും ആനന്ദ് സുബ്രഹ്‌മണ്യന് രണ്ട് കോടി രൂപയും എൻഎസ്ഇ മുൻ എംഡിയും സിഇഒയുമായ രവി നരേൻ, ചീഫ് റെഗുലേറ്ററി ഓഫീസർ വി ആർ നരസിംഹൻ എന്നിവർക്ക് ആറ് ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.

    2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണ ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവെച്ചത്. ചിത്ര രാമകൃഷ്ണ ഇ മെയിലിലൂടെ അവർ ഹിമായലത്തിലെ യോഗിയെന്ന് വിളിക്കുന്ന അജ്ഞാത വ്യക്തിയുമായി എൻഎസ്ഇയുടെ ഭാവി പദ്ധതികൾ, ഡിവിഡൻറ് പേ ഔട്ട് റേഷ്യോ, ഉദ്യോഗസ്ഥരുടെ പെർഫോമൻസ് അപ്രൈസൽ തുടങ്ങി ഡയറക്ടർ ബോർഡിൻറെ അജണ്ടകൾ വരെ പങ്കുവെച്ചിരുന്നുവെന്ന് സെബി കണ്ടെത്തി.

    Related News- Explained: നിഗൂഢ സന്യാസിക്ക് മുൻ എംഡി ചിത്ര രാമകൃഷ്ണ രഹസ്യവിവരങ്ങൾ ചോർത്തിയത് മാത്രമല്ല; എൻഎസ്ഇയെ പിടിച്ചുകുലുക്കി കോ-ലൊക്കേഷൻ വിവാദവും

    ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്‌മണ്യനെ നിയമിച്ചതും അജ്ഞാത യോഗിയുടെ നിർദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. 20 വർഷം മുൻപ് ഗംഗാ തീരത്താണ് യോഗിയെ കണ്ടതെന്നും അന്നു മുതൽ വ്യക്തിപരവും പ്രൊഫഷണലുമായി കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ പറഞ്ഞത്. എന്നാൽ ഈ യോഗി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്ര രാമകൃഷ്ണയെയും സിബിഐ ചോദ്യംചെയ്തിരുന്നു.
    Published by:Rajesh V
    First published: