• HOME
  • »
  • NEWS
  • »
  • india
  • »
  • അലോക് വർമ പുറത്തായത് 2:1 വോട്ടിന്; വർമയ്ക്കു വേണ്ടി വാദിച്ചത് ഖാർഗെ മാത്രം

അലോക് വർമ പുറത്തായത് 2:1 വോട്ടിന്; വർമയ്ക്കു വേണ്ടി വാദിച്ചത് ഖാർഗെ മാത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഇതാദ്യമായാണ് സി ബി ഐയുടെ തലപ്പത്തിരിക്കുന്ന ഒരാൾ ഇത്തരത്തിലൊരു നടപടി നേരിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ട് കമ്മിറ്റിയാണ് 2:1 വോട്ടിന് അലോക് വർമയെ സി ബി ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. സർക്കാർ വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സുപ്രീംകോടതി അത് അയോഗ്യമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

    ഇതോടെ സി ബി ഐ ഡയറക്ടർ സ്ഥാനത്ത് അലോക് വർമ തിരികെ എത്തിയിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സെലക്ട് കമ്മിറ്റി വർമയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

    BREAKING: അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
    വർമയ്ക്ക് എതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് പ്രധാനമന്ത്രിയും ജസ്റ്റിസ് എകെ സിക്രിയും നിലപാടെടുത്തു. തീരുമാനത്തെ എതിർത്ത കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ വിയോജനക്കുറിപ്പ് നൽകി. ഫയർ സർവീസസ് ഡയറക്ടർ ജനറൽ ആയാണ് അലോക് വർമയുടെ പുതിയ നിയമനം.

    ഇതിനിടെ, നാഗേശ്വർ റാവുവിന് വീണ്ടും സിബിഐ മേധാവിയുടെ ചുമതല നൽകി. അതേസമയം മൊയീൻ ഖുറേഷി കേസിലെ അലോക് വർമ്മയുടെ ഇടപെടൽ സംശയാസ്പദമെന്ന സെൻട്രൽ വിജിലൻസ് കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.

    മൊയീൻ ഖുറേഷി കേസിലെ വർമയുടെ ഇടപെടൽ സംശയാസ്പദമെന്ന് റിപ്പോർട്ട്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സിബിഐയിൽ തിരുകി കയറ്റാൻ ശ്രമിച്ചു, ഐആർ സി ടിസി അഴിമതിയിൽ കുറ്റക്കാരെ ഒഴിവാക്കാൻ ശ്രമിച്ചു,ജോയിന്‍റ് ഡയറക്ടർക്കെതിരായ കേസിൽ നടപടികൾ വൈകിപ്പിച്ചു, സ്വർണ്ണ കടത്ത് കേസിൽ എസിപിക്ക് എതിരെ നടപടി എടുത്തില്ല എന്നിങ്ങനെയാണ് റിപ്പോർട്ട്.

    First published: