• HOME
  • »
  • NEWS
  • »
  • india
  • »
  • Biggest Bank Fraud | 28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ്; എബിജി ഷിപ്പ് യാർഡിനെതിരെ കേസെടുത്ത് സിബിഐ

Biggest Bank Fraud | 28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ്; എബിജി ഷിപ്പ് യാർഡിനെതിരെ കേസെടുത്ത് സിബിഐ

എബിജി ഷിപ്പ് യാർഡിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 നവംബർ 8 ന് ആദ്യം പരാതി നൽകിയിരുന്നു. വായ്പ എടുത്ത ശേഷം എബിജി ഷിപ്പ് യാർഡും അനുബന്ധ കമ്പനികളും ബാങ്കിന് 2,925 കോടി രൂപ കുടിശ്ശിക വരുത്തിയെന്നാണ് എസ് ബി ഐയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്

CBI

CBI

  • Share this:
    ന്യൂഡൽഹി: 28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ എബിജി ഷിപ്പ് യാർഡിനെതിരെ (ABG Shipyard Case) കേസെടുത്ത് സിബിഐ (CBI). എബിജി ഷിപ്പ് യാർഡിനും അതിന്റെ ഡയറക്ടർമാരായ ഋഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്കെതിരെയുമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. 2012ൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന സന്താനം മുത്തസ്വാമി, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേഷ്യ, അശ്വിനി കുമാർ എന്നിവരോടൊപ്പം മറ്റൊരു കമ്പനിയായ എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനൊപ്പമുള്ള മറ്റ് ഡയറക്‌ടർമാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. .

    മുംബൈ ആസ്ഥാനമായുള്ള ഒരു കപ്പൽ നിർമ്മാണ കമ്പനിയാണ് എബിജി ഷിപ്പ്‌യാർഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലും എബിജി ഷിപ്പ്‌യാർഡിന്‍റെ അധീനതയിലുള്ള കപ്പൽശാലകൾ ഉണ്ട്. എബിജി ഷിപ്പ് യാർഡിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 നവംബർ 8 ന് ആദ്യം പരാതി നൽകിയിരുന്നു. വായ്പ എടുത്ത ശേഷം എബിജി ഷിപ്പ് യാർഡും അനുബന്ധ കമ്പനികളും ബാങ്കിന് 2,925 കോടി രൂപ കുടിശ്ശിക വരുത്തിയെന്നാണ് എസ് ബി ഐയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്.

    2020 ഓഗസ്റ്റിൽ എസ്‌ബി‌ഐ ഒരു പുതിയ പരാതി സമർപ്പിച്ചു. അതിനുശേഷം എഫ്‌ഐ‌ആറിൽ നടപടിയെടുക്കുന്നത് വരെ 2022 ഫെബ്രുവരി 7 വരെ സിബിഐ വിഷയത്തെ കുറിച്ച് സൂക്ഷ്മമായ പരിശോധന നടത്തി. ഇതിനുശേഷമാണ് ഇപ്പോൾ കേസെടുക്കാൻ തീരുമാനിച്ചത്. കമ്പനിക്കും ഡയറക്ടർമാക്കുമെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

    2012-17 വർഷത്തിനിടയിൽ, എബിജി ഷിപ്പ്‌യാർഡും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തുകയും ഫണ്ട് വഴിതിരിച്ചുവിടൽ, ക്രിമിനൽ വിശ്വാസ ലംഘനം, ദുരുപയോഗം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി ബാങ്ക് ഇടപാടുകളും ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധിച്ചതിൽനിന്ന് സി ബി ഐയ്ക്ക് വ്യക്തമായി. കൂടുതൽ ബാങ്കുകളിൽനിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായും സിബിഐ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ കൂടുതൽ ബാങ്കുകൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് സി ബി ഐ അധികൃതർ പ്രതീക്ഷിക്കുന്നത്.

    Also Read- കരടിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ സഹോദരൻ മരിച്ചു; സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി

    വ്യാവസായിക ആവശ്യങ്ങൾക്ക് ബാങ്കുകളിൽനിന്ന് വായ്പയായി എടുത്ത കോടികണക്കിന് രൂപ മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം സിബിഐയുടെ എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

    Summary- The Central Bureau of Investigation (CBI) has registered a case against ABG Shipyard for embezzling Rs 22,842 crore from 28 banks. The C B I has registered a case against ABG Shipyard and its directors Rishi Agarwal, Santhanam Muthuswamy and Ashwini Kumar.
    Published by:Anuraj GR
    First published: