ന്യൂഡല്‍ഹി: ചിട്ടിത്തട്ടിപ്പു കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബത്തിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകള്‍ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും പണം കൈപ്പറ്റിയെന്നുമാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്.
ശാരദാ ഗ്രൂപ്പ് ഉടമയായ സുദിപ്ത സെന്നിന്റെ തട്ടിപ്പിനെ കുറിച്ച് സെബി അന്വേഷണം നടത്താതിരിക്കാന്‍ 1.4 കോടി രൂപ നളിനി ചിദംബരം കൈപ്പറ്റിയെന്നും 50 പേജുള്ള കുറ്റപത്രത്തിലുണ്ട്. ടി.വി. ചാനല്‍ ഇടപാടുമായി ബന്ധപ്പെട്ട് നളിനി ചിദംബരം ശാരദാ ഗ്രൂപ്പിന് വേണ്ടി കമ്പനി ലോ ബോര്‍ഡില്‍ ഹാജരായി. ഇതിനായി 1.2 കോടി രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്.
Also Read ഫെബ്രുവരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ.കെ ആന്റണി
Also Read ഒരൊറ്റ സെല്‍ഫിയില്‍ താരമായി ഹസിന്
നളിനി ചിദംബരത്തിന് പുറമെ അനുഭൂതി പ്രിന്റേഴ്സ് ആന്‍ഡ് പബ്ലിക്കേഷന്‍ ലിമിറ്റഡ്, സുദിപ്ത സെന്‍ എന്നിവരുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശാരദാ ഗ്രൂപ്പ് 2000 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi, Chidambaram, പി ചിദംബരം, സിബിഐ