• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തമിഴ്നാട്ടിൽ ആരോഗ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ്


Updated: September 5, 2018, 1:01 PM IST
തമിഴ്നാട്ടിൽ ആരോഗ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ്

Updated: September 5, 2018, 1:01 PM IST
ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വ്യാപക സി.ബി.ഐ റെയ്ഡ്. ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന്‍ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ വീടുകളിലാണ് സി.ബി.ഐ റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മദ്രാസ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

മുന്‍ പൊലീസ് കമ്മീഷണര്‍ എസ്. ജോര്‍ജ്, ഭക്ഷ്യസുരക്ഷാ, വിൽപന നികുതി ഉദ്യോഗസ്ഥർ എന്നിവരുടേതുള്‍പ്പെടെ 32 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. 2016ല്‍ പുകയില വ്യവസായിയായ മാധവ റാവുവിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 40 കോടി രൂപ കൈക്കൂലി നല്‍കിയ രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥഥരുടേയും പേരുവിവരങ്ങളടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു. നിരോധിച്ച പുകയില ഉൽപന്നങ്ങള്‍ കരിഞ്ചന്തയില്‍ വിൽപനയ്ക്ക് അനുവദിക്കാനായാണ് കൈക്കൂലി നല്‍കിയത്.

മധുര, തൂത്തുക്കുടി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. 50ൽ അധികം സി.ബി.ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍