• HOME
  • »
  • NEWS
  • »
  • india
  • »
  • CBI NAMES FORMER FINANCE MINISTER P CHIDAMBARAM IN INX MEDIA CASE CHARGESHEET

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം

കുറ്റപത്രത്തിൽ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും പീറ്റര്‍ മുഖര്‍ജിയുടേയും പേരുകളുണ്ട്. കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

News18

News18

  • Share this:
    ന്യൂഡൽഹി: ഐഎന്‍എക്‌സ് മീഡിയകേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പ്രത്യേക വിചാരണാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും പീറ്റര്‍ മുഖര്‍ജിയുടേയും പേരുകളുണ്ട്. കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

    നിലവിൽ ഈ മാസം 24 വരെ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ പ്രത്യേക സെല്ലും വീട്ടില്‍ പാകംചെയ്ത ഭക്ഷണവും വെസ്റ്റേണ്‍ ടോയ്‌ലെറ്റും മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ തിഹാര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു.

    Also Read തീഹാർ ജയിലിലെത്തിയിട്ട് 40 ദിവസം; ചിദംബരത്തിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു

    First published:
    )}