• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തെ പ്രതിയാക്കി സി.ബി.ഐ


Updated: July 19, 2018, 6:29 PM IST
എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തെ പ്രതിയാക്കി സി.ബി.ഐ

Updated: July 19, 2018, 6:29 PM IST
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിയാക്കി സി.ബി.ഐ.

ഒരുമാസം മുന്‍പ് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിനു പിന്നാലെ വ്യാഴാഴ്ചയാണ് സി.ബി.ഐ ചിദംബരത്തെയും മകനെയും പ്രതിയാക്കിയുള്ള അനുബന്ധ കുറ്റപത്രം പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചത്.

മന്ത്രിയായിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ ഹോള്‍ഡിംഗ് സര്‍വീസ് കമ്പനിയെ വഴിവിട്ട് സഹായിച്ചെന്ന കുറ്റമാണ് ചിദംബരത്തിനെതിരെ സി.ബി.ഐ ആരോപിച്ചിരിക്കുന്നത്.

ആദ്യമായാണ് ഈ കേസില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ പ്രതി ചേര്‍ക്കുന്നത്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരവധി തവണ ചിദംബരത്തിന്റെ പേര് പറയുന്നുണ്ടെങ്കിലും പ്രതിയാക്കിയിട്ടില്ല.

ചിദംബരം, മകന്‍ കാര്‍ത്തി എന്നിവരുള്‍പ്പടെ 16 പേര്‍ക്കെതിരായ കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍