ഇന്റർഫേസ് /വാർത്ത /India / Anubrata Mondal | പശുക്കടത്ത്: തൃണമുൽ നേതാവിനെതിരെ കുരുക്ക് മുറുക്കി സിബിഐ: സംസ്ഥാനത്തുടനീളം റെയ്ഡ്

Anubrata Mondal | പശുക്കടത്ത്: തൃണമുൽ നേതാവിനെതിരെ കുരുക്ക് മുറുക്കി സിബിഐ: സംസ്ഥാനത്തുടനീളം റെയ്ഡ്

ബംഗാളിലെ പശു വ്യവസായം മൊത്തത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പശുക്കളുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.  പശുക്കളെ വാങ്ങാനോ വിൽക്കാനോ ഈ സാഹചര്യത്തിൽ ആളുകൾ താൽപ്പര്യപ്പെടുന്നുമില്ല.

ബംഗാളിലെ പശു വ്യവസായം മൊത്തത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പശുക്കളുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. പശുക്കളെ വാങ്ങാനോ വിൽക്കാനോ ഈ സാഹചര്യത്തിൽ ആളുകൾ താൽപ്പര്യപ്പെടുന്നുമില്ല.

ബംഗാളിലെ പശു വ്യവസായം മൊത്തത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പശുക്കളുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. പശുക്കളെ വാങ്ങാനോ വിൽക്കാനോ ഈ സാഹചര്യത്തിൽ ആളുകൾ താൽപ്പര്യപ്പെടുന്നുമില്ല.

  • Share this:

ബംഗാളിൽ പശുക്കടത്ത് കേസിൽ (Cow Smuggling Case) തൃണമുൽ കോൺഗ്രസ് (Trinamool Congress) നേതാവ് അനുബ്രത മൊണ്ടാലിനെതിരെ (Anubrata Mondal) അന്വേഷണം ശക്തമാക്കി സിബിഐ. പശുക്കടത്ത് റാക്കറ്റുകളെ പിടികൂടുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം റെയ്ഡുകളും നടക്കുന്നുണ്ട്. ഇതോടെ ബംഗാളിലെ പശു വ്യവസായം മൊത്തത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പശുക്കളുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.  പശുക്കളെ വാങ്ങാനോ വിൽക്കാനോ ഈ സാഹചര്യത്തിൽ ആളുകൾ താൽപ്പര്യപ്പെടുന്നുമില്ല.

സിബിഐ അന്വേഷണവും റെയ്ഡുകളും വിൽപ്പനക്കാരെ ആകെ ഭയപ്പെടുത്തിയിട്ടുണ്ടെന്നാണ് പഞ്ചുണ്ടി ഗ്രാമത്തിലെ കെട്ടുഗ്രാമിലെ കന്നുകാലി വിൽപനക്കാർ പറയുന്നത്. മറ്റ് ജില്ലകളിലേക്ക് പശുക്കളെ മാറ്റുകയാണ് ഉടമകളിപ്പോൾ. ബിർബും മുതൽ മുർഷിദാബാദ് വരെ നീണ്ടുകിടക്കുന്നതാണ് പശുക്കടത്തെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. അനുബ്രത മൊണ്ടാലിന്റെ ബോഡിഗാർഡ് സെഗൾ ഹുസൈനും പശുക്കടത്തിൽ വലിയ പങ്കുണ്ടെന്നാണ് സിബിഐയുടെ അനുമാനം.

Also Read- Manish Sisodia | അഴിമതിയല്ല, കെജ്‍രിവാളാണ് അവരുടെ പ്രശ്നം; സിബിഐ റെയ്ഡ് അനാവശ്യമെന്ന് സിസോദിയ

പ്രതിയായ ഷെയ്ഖ് അബ്ദുൾ ലത്തീഫ് പശുക്കടത്തുകാരനായ ഇനാമുൽ ഹഖിന്റെ കൂട്ടാളിയാണെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇനാമുലിന് വേണ്ടി ലത്തീഫ് പശുവിൽപനയുമായി ബന്ധപ്പെട്ടുള്ള 16 ലേലങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.

തന്റെ മാതാവ് ലതിക ഖാത്തൂണിന്റെ പേരിലുള്ള ഒരു വസ്തു രണ്ട് പേർ ചേർന്ന് വാങ്ങിയതായി സൈഗൾ ഹുസൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് ലഭിച്ചിരിക്കുന്ന വില, വിപണിവിലയേക്കാൾ വളരെ കുറവാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബാക്കി തുകയ്ക്ക് പകരമായി ഇലംബസാർ മാർക്കറ്റിൽ നിന്ന് വൻതോതിൽ പശുക്കളെ നൽകിയിട്ടുണ്ടെന്നാണ് വിവരം.

80 ലക്ഷം രൂപയ്ക്കാണ് പശുക്കളെ വാങ്ങിയത്. ഈ പശുക്കളെ പിന്നീട് ബംഗ്ലാദേശിലേക്ക് കടത്തി. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മോണ്ടു മാലിക് എന്നറിയപ്പെടുന്ന അഫ്താബുദ്ദീൻ മാലിക് എന്നൊരാൾക്ക് അബ്ദുൾ ലത്തീഫുമായി ബന്ധമുണ്ടെന്നും വൃത്തങ്ങൾപറയുന്നു. ഇയാളാണ് വ്യാജ രസീതികൾ ഉണ്ടാക്കിയത്. മാർക്കറ്റിൽ നിന്ന് പണം കൊടുത്താണ് പശുക്കളെ വാങ്ങിയത് എന്ന് തെളിയിക്കുന്നതിനാണ് വ്യാജ ബില്ലുകൾ തയ്യാറാക്കിയത്. ഇവരെല്ലാവരും അന്താരാഷ്ട്ര പശുക്കടത്ത് മാർക്കറ്റിന്റെ ഭാഗമാണെന്ന് വൃത്തങ്ങൾ പറയുന്നു.

Also Read- ലിബിയയിൽ കൊല്ലപ്പെട്ട ആ മലയാളി ചാവേര്‍ ആര്? അന്വേഷണവുമായി ഇന്ത്യൻ ഏജൻസികൾ

കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം അന്വേഷണസംഘം ബിർഭും മുതൽ ഈസ്റ്റ് ബർധ്വാൻ വരെയുള്ള പശു വിപണികളിൽ റെയ്ഡ് നടത്തിയിരുന്നു. പാചുണ്ടിയിലെ മാർക്കറ്റിൽ നിന്ന് പുഴ മാർഗവും റോഡ് മാർഗവും പശുക്കടത്ത് നടക്കുന്നുണ്ടെന്ന് റെയ്ഡിൽ വ്യക്തമായി. കെട്ടുഗ്രാം, ബിർഭും മാർക്കറ്റുകളിലും പശുക്കടത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.

അനുബ്രതയുടെ മകൾ സുകന്യ മൊണ്ടാലിന് യോഗ്യതാ പരീക്ഷ പാസ്സാവാതെ അധ്യാപികയായി ജോലി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അഴിമതി നടന്നിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്. അനുബ്രത മൊണ്ടാൽ കമാൻഡ് ആശുപത്രിയിൽ സാധാരണ ഹെൽത്ത് ചെക്കപ്പിന് ശേഷം അസൻസോളിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാവും. അദ്ദേഹത്തെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ ഉണ്ടാവുക.

First published:

Tags: Trinamool congress, West bengal