ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ (P Chidambaram) മകൻ കാർത്തി ചിദംബരത്തിന്‍റെ (Karti P Chidambaram) വസതികളിലും ഓഫീസുകളിലും അടക്കം 9 ഇടത്ത് സിബിഐ റെയ്ഡ് (CBI Raid). ചെന്നൈയിലും മുംബൈയിലും മൂന്നിടങ്ങളിൽ വീതവും കർണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഓരോ ഇടങ്ങളിലുമാണ് റെയ്ഡ് നടന്നത്.
കാർത്തി ചിദംബരത്തിന്‍റെ 2010 മുതൽ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ ന്യൂസ് 18നോട് വ്യക്തമാക്കി. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം.
സാബു എന്നയാളിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന് സിബിഐ വൃത്തങ്ങൾ പറയുന്നു. 2007ൽ യു പി എ ഭരണകാലത്ത് മാധ്യമ സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയ വിദേശ നിക്ഷേപ അനുമതിയുമായി ബന്ധപ്പെട്ട കേസിൽ കാർത്തി പി ചിദംബരവുമായി ബന്ധപ്പെട്ട 16 ഇടങ്ങളിൽ 2019ൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
I have lost count, how many times has it been? Must be a record.
— Karti P Chidambaram (@KartiPC) May 17, 2022
അതേസമയം, ലണ്ടനിലുള്ള കാർത്തി ചിദംബരം ഉടൻ തന്നെ ട്വിറ്ററിൽ റെയ്ഡുകളോട് പ്രതികരിച്ചു. “എനിക്ക് എണ്ണം നഷ്ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോർഡ് ആയിരിക്കണം."
15 മിനിറ്റോളം റെയ്ഡ് നീണ്ടുവെന്നാണ് സിബിഐ ഉദ്യോഗസ്ഥർ പറയുന്നത്.
English Summary: The Central Bureau of Investigation (CBI) on Tuesday conducted raids across nine properties linked to Karti P Chidambaram, son of former Union Finance Minister P Chidambaram, sources told News18. The raids were conducted early morning Tuesday at nine locations in Chennai (3), Mumbai (3), Karnataka (1), Punjab (1) and Odisha (1) in a case related to foreign remittance received by Karti between 2010 and 2014.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi raid, Karthi chidambaram