ന്യൂഡല്‍ഹി: ഐഎസ്ആര് ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജസ്റ്റിസ് ജയിന് സമിതി റിപ്പോര്‍ട്ടിലെ ശുപാര്ശയ അംഗീകരിച്ചായിരുന്നു സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരയണനെ കുടുക്കനായി കേരള പൊലീസ് ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക.
ജസ്റ്റിസ് ജയിന് സമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. അതേസമയം ജയിന് സമിതി റിപ്പോര്‍ട്ട് സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും പുറത്തുവിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നമ്പി നാരാണനും കൈമറാന്‍ പാടില്ല.
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ നേരത്തെ അന്വേഷണം നടത്താന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 1994 ല്‍ ഐഎസ്ആര്‍ഒ റോക്കറ്റ് എന്‍ജിനുകളുടെ രഹസ്യ ഡ്രോയിംഗ് പാകിസ്ഥാന് വില്ക്കാന് ശ്രമിച്ചു എന്ന കേസില്‍ മാലിദ്വീപ് പൗര റഷീദയെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഐഎസ്ആര്‍ഒയുടെ അന്നത്തെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്ന നമ്പി നാരായണന്, അന്നത്തെ ഐഎസ്ആര്‍ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ശിവകുമാരന്, റഷീദയുടെ സുഹൃത്ത് ഫൗസിയ ഹസന് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
മുന്‍ സുപ്രീംകോടതി ജഡ്ജി ഡി കെ ജയിന് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതി പരിഗണിച്ചത്. 2018 സെപ്റ്റംബറിലാണ് സുപ്രീംകോടതി സമിതി രൂപീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
സമിതിയിലേക്ക് ഒരു ഉദ്യോഗസ്ഥനെ വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്ദേശിരക്കാന് കോടതി അനുവദിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥനായ ഡി കെ പ്രസാദിനെ കേന്ദ്രവും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലിനെ കേരള സര്‍ക്കാരും നിര്‍ദേശിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.