• HOME
 • »
 • NEWS
 • »
 • india
 • »
 • Lalu Prasad Yadav | റെയില്‍വേ നിയമനത്തിന് കോഴ വാങ്ങി; ലാലു പ്രസാദ് യാദവിന്‍റെ വീടുകളില്‍ CBI റെയ്ഡ്

Lalu Prasad Yadav | റെയില്‍വേ നിയമനത്തിന് കോഴ വാങ്ങി; ലാലു പ്രസാദ് യാദവിന്‍റെ വീടുകളില്‍ CBI റെയ്ഡ്

കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ്.

 • Share this:
  ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും  ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെയും (Lalu Prasad Yadav) മകളുടെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ഡല്‍ഹിയിലും ബീഹാറിലുമായി 15 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നല്‍കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 2004 മുതൽ 2009 വരെയുള്ള കാലയളവിൽ റെയിൽവേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  ലാലു പ്രസാദ് യാദവിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ പുതിയ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ്.

  കാലിത്തീറ്റ കുംഭകോണത്തിലെ  അ‌ഞ്ചാമത്തെ കേസില്‍  ലാലു പ്രസാദ് യാദവിന്  അഞ്ച് വർഷം തടവും അറുപത് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ഡോറാൻഡ ട്രഷറിയിലെ ക്രമക്കേട് കേസിലാണ് കോടതി വിധി പറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകളെ  തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ലാലു വിചാരണ നടപടികളിൽ പങ്കെടുത്തത്. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 കളില്‍ നടന്ന അഴിമതികളില്‍ ഒന്നായിരുന്നു കാലത്തീറ്റ കുംഭകോണം. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിന്‍റെ വ്യാജ കണക്കുകള്‍ ഉണ്ടാക്കി ട്രഷറികളില്‍ നിന്ന് 940 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇത് വിവിധ കേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതില്‍ അ‌ഞ്ചാമത്തെ കേസിലാണ് ഇന്ന് വിധി പറഞ്ഞത്. 139 കോടി ഡോറാൻഡ ട്രഷറിയില്‍ നിന്ന് തട്ടിയെടുത്തു എന്നതാണ് കേസ്.

  തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച സംഭവം; നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്,കേസ് 34 വര്‍ഷം മുന്‍പുള്ളത്


  ന്യൂഡൽഹി : മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.

   Also Read- 'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം; നിസ്‌കാരം തടസ്സപ്പെടുത്തരുത്'; സുപ്രീംകോടതി

  മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

  ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു. നേരത്തേ, സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീർപ്പാക്കിയിരുന്നു.ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, എസ് കെ കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദുവിന് വിധിച്ച ശിക്ഷയിൽ ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചത്.
  Published by:Arun krishna
  First published: