പ്രതിയെ പിടിക്കാനെത്തിയ സിബിഐ സംഘത്തിനുനേരെ അക്രമം; പൊലീസെത്തി രക്ഷപ്പെടുത്തി

കൈക്കൂലി കേസിൽ പ്രതിയായ സുനിൽ ദത്ത് എന്നയാളെ പിടികൂടാനായി ഇയാൾ ഒളിച്ചിരുന്ന ഫാം ഹൌസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്

news18
Updated: February 23, 2019, 5:57 PM IST
പ്രതിയെ പിടിക്കാനെത്തിയ സിബിഐ സംഘത്തിനുനേരെ അക്രമം; പൊലീസെത്തി രക്ഷപ്പെടുത്തി
CBI
  • News18
  • Last Updated: February 23, 2019, 5:57 PM IST
  • Share this:
ന്യൂഡൽഹി: കൈക്കൂലി കേസിലെ പ്രതിയെ പിടികൂടാനെത്തിയ സിബിഐ സംഘത്തിനുനേരെ ആക്രമണമുണ്ടായി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതിയുടെ കുടുംബാംഗങ്ങളാണ് സിബിഐ സംഘത്തെ ആക്രമിച്ചത്. സംഭവത്തിൽ സിബിഐക്കാർക്ക് പരുക്കേറ്റു. നോയിഡ പൊലീസ് എത്തിയാണ് സിബിഐ സംഘത്തെ രക്ഷപ്പെടുത്തിയത്.

എയർഇന്ത്യ ഓഫീസിൽ വിമാനറാഞ്ചൽ ഭീഷണി; വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത

കൈക്കൂലി കേസിൽ പ്രതിയായ സുനിൽ ദത്ത് എന്നയാളെ പിടികൂടാനായി ഇയാൾ ഒളിച്ചിരുന്ന ഫാം ഹൌസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഫാം ഹൌസിന് മുന്നിൽ കാവൽ നിന്ന സുനിൽ ദത്തിന്‍റെ ബന്ധുക്കളാണ് സിബിഐ സംഘത്തെ ശാരീരികമായി മർദ്ദിച്ചത്. സുനിൽ ദത്ത് നോക്കിനിൽക്കവെയാണ് ആക്രമണമുണ്ടായത്. നോയിഡ പൊലീസ് എത്തിയാണ് സിബിഐ സംഘത്തെ അവിടെനിന്ന് രക്ഷപ്പെടുത്തിയത്. പരുക്കേറ്റ സിബിഐ സംഘം സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
First published: February 23, 2019, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading