നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അനുകൂല വിധിക്കായി പണം വാങ്ങിയെന്ന് ആരോപണം ; മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിനെതിരെ സി.ബി.ഐ അന്വേഷണം

    അനുകൂല വിധിക്കായി പണം വാങ്ങിയെന്ന് ആരോപണം ; മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിനെതിരെ സി.ബി.ഐ അന്വേഷണം

    സി.ബി.ഐക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരിക്കുന്നത്

    Tahirramani

    Tahirramani

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു രാജിവെച്ച ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി. സി.ബി.ഐക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരിക്കുന്നത്.

      3.18 കോടി രൂപയുടെ രണ്ട് ഫ്‌ളാറ്റുകളാണ് താഹില്‍ രമണി വാങ്ങിയത്. ഇതില്‍ ഒന്നരക്കോടി വായ്പയെടുത്തതാണ്. ബാക്കി തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തമിഴിനാട്ടിലെ സെമ്മാഞ്ചേരി എന്ന സ്ഥലത്ത് ലൊറൈൻ ടവറിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് ഫ്ലാറ്റുകളാണ് ഇവർ വാങ്ങിയതെന്നും 5 പേജുള്ള ഐ.ബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് കൂടാതെ ഇവരുമായി ബന്ധപ്പെട്ട ആറ് ബാങ്ക് അക്കൗണ്ടുകൾ ഐബി പരിശോധിച്ചു.

      തമിഴ്‌നാട്ടിലെ ഒരു മന്ത്രിക്കെതിരായ തട്ടിപ്പുകേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഈ പണം ഉപയോഗിച്ച് ചെന്നൈയില്‍ ഫ്‌ളാറ്റ് സ്വന്തമാക്കിയെന്നാണ് ആരോപണം.

      Also read: സ്ഥലംമാറ്റം: കോടതി നടപടികളിൽ നിന്ന് വിട്ടുനിന്ന് ജസ്റ്റിസ് താഹിൽരമണി; പിന്തുണ നൽകി പ്രതിഷേധിച്ച് അഭിഭാഷകർ

      മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി കൊളീജിയം തള്ളിയതിനെത്തുടര്‍ന്നാണ് താഹില്‍ രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു രാജിവെച്ചത്.

      ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം താഹില്‍രമണിയെ മേഘാലയിലേക്ക് സ്ഥലം മാറ്റാന്‍ ഓഗസ്റ്റ് 28നാണ് ഉത്തരവിട്ടത്. മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെയാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് കൊളീജിയം പകരം സ്ഥലം മാറ്റിയത്. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീല്‍.

      രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അയച്ചത് അസ്വാഭാവിക നടപടിയായി രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണു വിജയ താഹില്‍രമണി വിലയിരുത്തി. മദ്രാസ് ഹൈക്കോടതിയില്‍ 75 ജഡ്ജിമാരുള്ളപ്പോള്‍ മേഘാലയയില്‍ മൂന്നു പേരാണുള്ളത്.

      2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളുടെയും ശിക്ഷ ശരിവച്ച ജഡ്ജിയാണ് താഹില്‍രമണി. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന താഹില്‍ രമണി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്നത്.
      First published: