• HOME
  • »
  • NEWS
  • »
  • india
  • »
  • CBSE 12th Result 2020 Announced| സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.78 % വിജയം; തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്

CBSE 12th Result 2020 Announced| സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.78 % വിജയം; തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്

83.40 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. മാര്‍ക്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് ഇത്തവണ ഉണ്ടായിരിക്കില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യ‍ൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം.  പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in  എന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാം. തിരുവനന്തപുരം മേഖലയിലാണ് കൂടിയ വിജയശതമാനം (97.67). നേരത്തെ സിബിഎസ്ഇ സുപ്രീംകോടതിയില്‍ അറിയിച്ചതിലും രണ്ടുദിവസം മുന്‍പാണ് ഫലം പ്രസിദ്ധീകരിച്ചത്.

    92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളുമാണ് വിജയിച്ചത്. 66.67 ശതമാനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ വിജയശതമാനം. 83.40 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. മാര്‍ക്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് ഇത്തവണ ഉണ്ടായിരിക്കില്ല.

    4984 കേന്ദ്രങ്ങളിലായി 11,92,961 വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ എഴുതിയത്. ഇതില്‍ 3.24 ശതമാനം വിദ്യാര്‍ഥികള്‍ (38686 പേര്‍) 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 13.24 ശതമാനം വിദ്യാര്‍ഥികള്‍ (157934 പേര്‍) 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.

    കേന്ദ്ര മാനവവിഭശേഷി മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ ആണ് ട്വിറ്ററിലൂടെ ഫലം പ്രഖ്യാപിച്ചത്.

    ഫലം അറിയാം, ഈ വെബ്സൈറ്റുകളിലൂടെ

    cbse.nic.in
    results.nic.in
    cbseresults.nic.in


    ജൂലൈ ഒന്നു മുതൽ 15വരെ നടത്തേണ്ടിയിരുന്ന എല്ലാ പരീക്ഷകളും സിബിഎസ്ഇ റദ്ദാക്കിയിരുന്നു. മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയിട്ടുള്ള വിദ്യാർഥികൾക്ക്, ഏറ്റവും മികച്ച മാർക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു നൽകുക. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു ലഭിക്കുക. അസെസ്മെന്റ് സ്കീം അപര്യാപ്തമെന്നു തോന്നുന്ന 12ാം ക്ലാസ് വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാം.

    ഈ വർഷം മാർക്ക് ഷീറ്റിനായി സ്കൂളുകളിലോ സിബിഎസ്ഇ മേഖലാ ഓഫീസുകളിലോ പോകേണ്ടതില്ല. ഡിജിലോക്കർ ആപ്പ് വഴി മാർക്ക് ഷീറ്റുകൾ ലഭിക്കും.

    TRENDING:Padmanabhaswamy Temple| ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശം; ബി നിലവറ തുറക്കുന്നത് ഭരണസമിതിക്ക് തീരുമാനിക്കാം [NEWS]സ്വപ്നയുടെയുും സന്ദീപിന്റെയും അറസ്റ്റ്; NIAക്ക് പ്രശംസ; കേരള പൊലീസ് പേജിൽ ട്രോൾ വർഷം [PHOTOS]Covid Vaccine| കോവിഡ് വാക്സിൻ: ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി റഷ്യ [NEWS]

    ഫലം അറിയുന്നതിന് സിബിഎസ്ഇ ഒരുക്കിയിരിക്കുന്ന മറ്റു സൗകര്യങ്ങൾ ഇവയാണ്.

    1. IVRS സംവിധാനം- ഇന്റാക്ടീവ് വോയിസ് റെസ്പോൺസ് സിസ്റ്റം വഴി ഫലം ലഭിക്കും. എൻഐസി ഇതിനായുള്ള ടെലിഫോൺ നമ്പറുകൾ നൽകും.

    2 ഡിജിലോക്കർ ആപ്പ്- മാർക്ക് ഷീറ്റിനായി സ്കൂളുകളിലോ സിബിഎസ്ഇ മേഖലാ ഓഫീസുകലിലോ പോകേണ്ടതില്ല. ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ നിന്ന് മാർക്ക് ഷീറ്റ് എടുക്കാം.

    3. ഉമാങ് ആപ്പ്- പ്ലേ സ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്ന ആപ്പ് വഴി ഫലം അറിയാം.

    4. ഡിജിറിസൾട്സ് ആപ്പ്- സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഈ ആപ്പിലൂടെ അറിയാം.

    5. മൈക്രോസോഫ്റ്റ് എസ്എംഎസ് ഓർഗനൈസർ ആപ്പ്- ഓഫ് ലൈൻ ആയിരിക്കുമ്പോഴും ഇതിലൂടെ ഫലം അറിയാം. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഫലം എസ്എംഎസായി ലഭിക്കും.
    Published by:Rajesh V
    First published: