നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 2021-22 അധ്യായന വര്‍ഷത്തേക്കുള്ള പത്ത്, പ്ലസ്ടു പരീക്ഷകള്‍ രണ്ടു ടേമുകളായി; സ്‌കീം പ്രഖ്യാപിച്ച് സിബിഎസ്ഇ

  2021-22 അധ്യായന വര്‍ഷത്തേക്കുള്ള പത്ത്, പ്ലസ്ടു പരീക്ഷകള്‍ രണ്ടു ടേമുകളായി; സ്‌കീം പ്രഖ്യാപിച്ച് സിബിഎസ്ഇ

  അക്കാദമിക് വര്‍ഷത്തെ രണ്ടു ടേമുകളായി വിഭജിച്ച് 50 ശതമാനം സിലബസ് നല്‍കും.

  representative image

  representative image

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: 2021-22 അധ്യായന വര്‍ഷത്തേക്കുള്ള പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതിനുള്ള സ്‌കീം പ്രഖ്യാപിച്ച് സിബിഎസ്ഇ. രണ്ടു ടേമുകളായാണ് പരീക്ഷകള്‍ നടത്തുക. അക്കാദമിക് വര്‍ഷത്തെ രണ്ടു ടേമുകളായി വിഭജിച്ച് 50 ശതമാനം സിലബസ് നല്‍കും. ഒന്നാം ടേം പരീക്ഷകള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസവും നടക്കും.

   രാജ്യത്തെ കോവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളാക്കിയ സാഹചര്യത്തിലാണ് സിബിഎസ്ഇ നടപടി. അതേസമയം ഈ വര്‍ഷം ഈ വര്‍ഷം നടക്കേണ്ടിയിരുന്നു പത്ത്, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനം

   കോവിഡ് വ്യാപനം കണക്കിലെടുത്ത് ബോര്‍ഡ് പരീക്ഷ നടത്താതെ 11ാം ക്ലാസിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് മുന്നോടിയായാണ് മാര്‍ഗരേഖ പ്രഖ്യാപിച്ചിരുന്നു. ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും 80 മാര്‍ക്ക് വരെയാണ് നല്‍കുക. ഇന്റേണല്‍ അസെസ്മെന്റിന് 20 മാര്‍ക്ക് നല്‍കുക.

   Also Read-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത നിര്‍ദേശം

   രാജ്യത്തെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് സിബിഎസ്ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം മാറ്റിവെച്ചിരുന്നു. കൂടാതെ സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിനല്‍കുകയും ചെയ്തു. നേരത്തെ ജൂണ്‍ മാസത്തില്‍ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. ജൂലൈ ആദ്യ ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   കോവിഡ് പകര്‍ച്ചവ്യാധി സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ എന്നിവയുടെ പശ്ചത്തലത്തിലാണ് ബോര്‍ഡ് തീരുമാനം.

   Also Read-Covid 19 | കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഓഗസ്റ്റില്‍ ആരംഭിക്കും; എസ്ബിഐ റിപ്പോര്‍ട്ട്

   അതേസമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 39,796 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് മൂലം 723 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് പ്രതിദിനം 40 ലക്ഷം വാക്സിന്‍ കുത്തിവെപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}