• HOME
  • »
  • NEWS
  • »
  • india
  • »
  • CBSE Board Class 10, 12 Exam| പരീക്ഷാ തീയ്യതി പ്രഖ്യാപനം തിങ്കളാഴ്ച്ച

CBSE Board Class 10, 12 Exam| പരീക്ഷാ തീയ്യതി പ്രഖ്യാപനം തിങ്കളാഴ്ച്ച

പരീക്ഷാ തീയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രഖ്യാപനം തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചതായും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

representative image

representative image

  • Share this:
    ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ പ്രഖ്യാപനം മാറ്റിവെച്ചു. പ്രഖ്യാപനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. നേരത്തേ ഇന്ന് വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്.

    എന്നാൽ പരീക്ഷാ തീയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രഖ്യാപനം തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചതായും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.



    12ാം ക്ലാസിലെ ഇനി നടക്കാനുള്ള പരീക്ഷകൾ ജുലൈ 1 നും 15 നും ഇടയിലായിരിക്കും നടക്കുക. ഈ വർഷം രണ്ട് തവണ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സംഘർഷത്തെ തുടർന്നായിരുന്നു ആദ്യം പരീക്ഷ മാറ്റിവെച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം രണ്ടാമതും മാറ്റിവെക്കേണ്ടി വന്നു.
    TRENDING:ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ നാലാം ഘട്ടം; 8 മേഖലകളിൽ ഘടനാപരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ [NEWS]ഈ ചിത്രങ്ങൾ കണ്ട് കരയാതിരിക്കാനാവില്ല;ലോക്ക്ഡൗൺ കാലത്തെ കരളുരുകും കാഴ്ചകൾ [PHOTO]കോവിഡ് 19: ഞായറാഴ്ച സമ്പൂർണ ലോക് ഡൗണ്‍ നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദ്ദേശം [NEWS]
    10, 12 ക്ലാസുകളിലായി 41 പേപ്പറുകളുടെ പരീക്ഷയാണ് ഇനി നടത്താനുളളത്. ഇതിൽ പ്രധാനപ്പെട്ട 29 പേപ്പറുകളുടെ പരീക്ഷകൾ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ നടത്തുക.

    പൂർത്തിയായ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകളുടെ മൂല്യനിർണയം അധ്യാപകരുടെ വീടുകളിൽ നടന്നു വരികയാണ്. സി.ബി.എസ്.ഇയുടെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്.
    Published by:Naseeba TC
    First published: