ഇന്റർഫേസ് /വാർത്ത /India / BREAKING |സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയം നാളെ മുതൽ വീടുകളിൽ; 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം

BREAKING |സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയം നാളെ മുതൽ വീടുകളിൽ; 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം

exam

exam

സി.ബി.എസ്.ഇയുടെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്.

  • Share this:

കോഴിക്കോട് : സിബിഎസ്ഇ പരീക്ഷകളുടെ മൂല്യനിർണയം നാളെ മുതൽ വീടുകളിൽ നടക്കും. 10,12 ക്ലാസുകളിലെ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയമാണ് അധ്യാപകരുടെ വീടുകളിൽ നടക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിന് സി.ബി.എസ്.ഇ ബോർഡ് അനുമതി നൽകി.

സി.ബി.എസ്.ഇയുടെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്. 200 ഉത്തരക്കടലാസുകൾ വീതം മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ വീടുകളിൽ ചീഫ് നോഡൽ  സൂപ്രണ്ടിന്റെ കീഴിലുള്ള മേലധികാരികൾ എത്തിച്ചു നൽകും.

TRENDING:International Nurses Day| നഴ്സിങ്: ലോക മാതൃകയായ മലയാളി ബ്രാൻഡ് [NEWS]മൂന്നു മാസമായി ശമ്പളമില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി സിവിക് ആശുപത്രിയിലെ ഡോക്ടര്‍മാർ [NEWS]ലോക്ക്ഡൗണിലും കുറയാതെ ദളിത് വിഭാഗത്തിനെതിരെ അക്രമം; തമിഴ്നാട്ടിൽ നാലു ദിവസത്തിനിടയിൽ കൊലപ്പെട്ടത് നാലു പേർ [NEWS]

വരുന്ന 7, 8 ദിവസങ്ങൾക്കുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസുകൾ തിരികെ നൽകുവാനാണ് നിർദ്ദേശം. ഉത്തരക്കടലാസുകൾ കൈപ്പറ്റുന്ന വേളയിൽ മൂല്യനിർണയം നടത്തുന്ന അധ്യാപകർ അവരുടെ സ്കൂൾ ഐഡി കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികൾ നോഡൽ ഓഫീസർക്ക് കൈമാറണം.

മാനദണ്ഡങ്ങൾ പാലിച്ച് ക്രമകേടുകൾ ഇല്ലാതെ മൂല്യനിർണയം നടത്തുമെന്ന സാക്ഷ്യപത്രവും അധ്യാപകർ ഒപ്പിട്ട് നൽകണം. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ ബാക്കി പരീക്ഷകൾ ജൂലൈ ഒന്നു മുതൽ 15 വരെ നടക്കും.

First published:

Tags: CBSE, CBSE 10th Class, CBSE Board Exams, Lockdown