ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോർഡ് എക്സാം തീയതി ഡിസംബർ 31 ന് പ്രഖ്യാപിക്കും. പരീക്ഷകളുടെ തീയതികൾ ഈ വരുന്ന വ്യാഴാഴ്ച ആറ് മണിക്ക് പ്രഖ്യാപിക്കുമെന്ന വിവരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ നിഷങ്ക് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരു സുപ്രധാന പ്രഖ്യാപനം. 2021ലെ സിബിഎസ്ഇ ബോർഡ് എക്സാം എന്ന് തുടങ്ങുമെന്ന വിവരം ഡിസംബർ 31ന് വൈകിട്ട് ആറ് മണിക്ക് പ്രഖ്യാപിക്കും. എല്ലാവരും കാത്തിരിക്കുക' എന്നായിരുന്നു ട്വീറ്റ്.
📢Major announcements for students & parents!
I will announce the date when the exams will commence for students appearing for #CBSE board exams in 2021.
കോവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകൾ എല്ലാവർഷത്തെയും പോലെ ഫെബ്രുവരിയിൽ നടത്തില്ലെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. സാധാരണയായി ജനുവരിയിൽ പ്രാക്ടിക്കൽ പരീക്ഷകളും ഫെബ്രുവരിയിൽ തിയറി പരീക്ഷകളും നടത്തി മാർച്ചോടെ എല്ലാം പൂർത്തിയാക്കാറാണ് പതിവ്.
എഴുത്തു പരീക്ഷകൾ തന്നെയാകും ഇത്തവണ നടക്കുകയെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഴുത്തു പരീക്ഷകൾ തന്നെയായിരിക്കുമെന്നും ഓണ്‍ലൈൻ രീതി ആയിരിക്കില്ലെന്നും സിബിഎസ്ഇയും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്കൂളുകൾ അടഞ്ഞ് തന്നെ കിടക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളതൊഴിച്ചാൽ മിക്കയിടങ്ങളിലും ഓൺലൈൻ പഠനസംവിധാനം തന്നെയാണ് ഇപ്പോഴും തുടരുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.