നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സിബിഎസ്ഇ, സിഐഎസ്‌സിഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി: കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അരവിന്ദ് കെജ്‌രിവാള്‍

  സിബിഎസ്ഇ, സിഐഎസ്‌സിഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി: കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അരവിന്ദ് കെജ്‌രിവാള്‍

  നേരത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡല്‍ഹി: സിബിഎസ്ഇ, സിഐഎസ്‌സിഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ തീരുമാനത്തെ പ്രശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

   പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്ന എല്ലാ ഓപ്ഷനുകളും യോഗത്തില്‍ പ്രധാനമന്ത്രി മോദി അറിയിച്ചു.   ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉള്ളവരുമായി കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് വിദ്യാര്‍ത്ഥി സൗഹൃദ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവിലെ ഉത്കണ്ഠ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.   നേരത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്‍പ് മുഴപുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ ലഭ്യാമക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}