ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം നാളെ പ്രസിദ്ധീകരിക്കും.. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പോഖ്റിയാൽ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാകും റിസൾട്ട് പ്രഖ്യാപനം. ഒപ്പം സിബിഎസ്ഇ ഔദ്യോഗിക സൈറ്റുകളായ cbse.nic.in , cbseresults.nic.in എന്നിവ വഴിയും ഫലം അറിയാം.
'പ്രിയപ്പെട്ട കുട്ടികളെ, മാതാപിതാക്കളെ, അധ്യാപകരെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെയുണ്ടാകും.. എല്ലാ വിദ്യാര്‍ഥികൾക്കും മികച്ച വിജയം ആശംസിക്കുന്നു' എന്നായിരുന്നു ഫലപ്രഖ്യാപന വിവരം അറിയിച്ച് മന്ത്രി ട്വീറ്റ് ചെയ്തത്.
My dear Children, Parents, and Teachers, the results of class X CBSE board examinations will be announced tomorrow. I wish all the students best of luck.👍#StayCalm#StaySafe@cbseindia29
— Dr. Ramesh Pokhriyal Nishank (@DrRPNishank) July 14, 2020
സിബിഎസ്ഇ പ്ലസ് ടു റിസൾട്ടുകൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.