• HOME
  • »
  • NEWS
  • »
  • india
  • »
  • CBSE 10th Result 2020 | സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം അറിയാം

CBSE 10th Result 2020 | സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം അറിയാം

കഴിഞ്ഞ തവണത്തെ  വിജയശതമാനത്തേക്കാൾ 0.36 ശതമാനം വർധനവുണ്ടായിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46 ശതമാനമാണ് ഇത്തവണത്തെ വിജയം. പരീക്ഷയെഴുതിയ ഭൂരിഭാഗം വിദ്യാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ തവണത്തെ  വിജയശതമാനത്തേക്കാൾ 0.36 ശതമാനം വർധനവുണ്ടായിട്ടുണ്ട്.

    cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം. കൂടാതെ  CBSE10 <Space> <RollNo> <Space> <Admin Card Id> എന്ന ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചും ഫലമറിയാം.

    കോവിഡ് കാലത്ത് മുമ്പില്ലാത്ത വിധം വെല്ലുവിളികൾ നേരിട്ടാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തിയത്. എല്ലാ വിദ്യാർത്ഥികൾക്കും കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.
    TRENDING:എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ചെല്ലാനത്ത് 103 സമ്പർക്ക രോഗികൾ [NEWS]സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം [NEWS]കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ [NEWS]
    എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ഫലം തയ്യാറാക്കിയത്. ഏറ്റവും കൂടുതൽ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി പരിഗണിക്കും.

    18,73,015 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 17,13,121 പേരും ഉപരിപഠനത്തിന് അര്‍ഹരായി.


    ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റ് പരിഗണിച്ചാകും മൂല്യനിര്‍ണയം. മാര്‍ക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്തും.
    Published by:Naseeba TC
    First published: