ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകളും ബോർഡ് പരീക്ഷകളും ആരംഭിക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ സി ബി എസ് ഇ. പരീക്ഷ ആരംഭിക്കുന്ന മാസവും തിയതിയും ഉൾപ്പെടുത്തി ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.
എന്നാൽ, ഇത്തരത്തിൽ പ്രചരിച്ച വാർത്തകൾ ശരിയല്ലെന്നും കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ഇത്തരം വാർത്തകൾ പരിഭ്രാന്തരാക്കിയെന്നും സി ബി എസ് ഇ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച് സി ബി എസ് ഇയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളുമായും വിദ്യാർത്ഥികളും മാതാപിതാക്കളുമായും ഇക്കാര്യം ചർച്ച ചെയ്തെന്നും ഇത്തരം കാര്യങ്ങൾ വിശ്വസിക്കരുതെന്ന് അറിയിച്ചെന്നും സി ബി എസ് ഇ പറഞ്ഞു.
ഔദ്യോഗികമായ അറിയിപ്പുകൾക്കായി സി ബി എസ് ഇയുടെ വെബ്സൈറ്റ് ആയ www.cbse.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാനും സി ബി എസ് ഇ നിർദ്ദേശിച്ചു. ലഭിക്കുന്ന വിവരങ്ങൾ വെബ്സൈറ്റിലും ഉണ്ടെങ്കിൽ അത് ശരിയായിരിക്കുമെന്നും അല്ലാത്തപക്ഷം അത്തരം വിവരങ്ങൾ തെറ്റായിരിക്കുമെന്നും സി ബി എസ് ഇ പറഞ്ഞു.
മഹാമാരിയുടെ കാലത്ത് മാതാപിതാക്കളുടെയും കുട്ടികളുടെയും അവസ്ഥയെക്കുറിച്ച് സി ബി എസ് ഇയ്ക്ക് ധാരണയുണ്ടെന്നും എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ അറിയിക്കാൻ ഉണ്ടെങ്കിൽ അത് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുന്നത് ആയിരിക്കുമെന്നും സി ബി എസ് ഇ അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.