• HOME
  • »
  • NEWS
  • »
  • india
  • »
  • അതിർത്തിയിൽ പാക് പ്രകോപനം: ജനവാസമേഖലയിൽ ആക്രമണം തുടരുന്നു

അതിർത്തിയിൽ പാക് പ്രകോപനം: ജനവാസമേഖലയിൽ ആക്രമണം തുടരുന്നു

ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ശ്രീനഗർ : ബാലകോട്ട് ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. ജനവാസമേഖല ലക്ഷ്യമിട്ട് മോട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

    Also Read-Surgical Strikes 2.0: ഇന്ത്യയെ പിന്തുണച്ച് ലോകരാജ്യങ്ങള്‍

    കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. പാക് മേഖലയിലെ ബലാൻകോട്ടിലെ ഭീകരത്താവളങ്ങൾ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് അതിർത്തി മേഖലയിൽ പാക് സേന അക്രമണം ശക്തമാക്കിയത്. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ അൻപതിലധികം ഗ്രാമങ്ങൾ ലക്ഷ്യമിട്ട് ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുന്നതായാണ് സൂചന.

    First published: