• HOME
  • »
  • NEWS
  • »
  • india
  • »
  • Prathyusha Garimella | സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം ശുചിമുറിയില്‍

Prathyusha Garimella | സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം ശുചിമുറിയില്‍

പ്രത്യുഷയുടെ മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തി

  • Share this:
    ഹൈദരാബാദ്: ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല(Prathyusha Garimella) വീടിനുള്ളില്‍ മരിച്ചനിലയില്‍. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വീട്ടിലാണ് പ്രത്യുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

    പ്രത്യുഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബഞ്ചാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രത്യുഷയുടെ മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തി.

    പ്രത്യുഷ ഗരിമെല്ല എന്ന പേരില്‍ ബഞ്ചാര ഹില്‍സില്‍ സ്വന്തമായി ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു പ്രത്യുഷ. യുകെയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രത്യുഷ ഫാഷന്‍ ഡിസൈനിലേക്ക് തിരിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

    Body Found |വിനോദയാത്രയ്ക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

    ഗോവ: കണ്ണൂരില്‍ നിന്നും വിനോദയാത്രക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നിര്‍മല്‍ ഷാജു (21) ആണ് മരിച്ചത്. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

    കണ്ണൂര്‍ ശ്രീകണ്ഡാപുരം ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിര്‍മല്‍. ഇന്നലെ വൈകീട്ടോടെ തിരയില്‍ പെട്ട നിര്‍മലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
    Published by:Jayesh Krishnan
    First published: