നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു; പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് യുപി വനിത കമ്മീഷൻ അംഗം

  ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു; പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് യുപി വനിത കമ്മീഷൻ അംഗം

  പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുത്

  Representative Image.

  Representative Image.

  • Share this:
   ലക്നൗ: മൊബൈൽ ഫോണുകളുടെ ഉപയോഗം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വനിത കമ്മീഷൻ അംഗം. ഉത്തർപ്രദേശ് സംസ്ഥാന വനിതാ കമ്മീഷൻ അംഗം മീനാ കുമാരിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുതെന്നായിരുന്നു ഇവരുടെ വാക്കുകൾ.

   'പെൺകുട്ടികൾ ഫോണിൽ ദീർഘനേരം സംസാരിക്കുന്നു. അതിനുശേഷം അവർ ആൺകുട്ടികൾക്കൊപ്പം ഓടിപ്പോകുന്നു'. അതുകൊണ്ട് തന്നെ സ്വന്തം പെൺമക്കളെ സെൽ ഫോണുകളിൽ നിന്നും അകറ്റി നിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം'എന്നായിരുന്നു പ്രസ്താവന. ഇക്കഴിഞ്ഞ ബുധനാഴ്ച അലിഗഡിൽ സംഘടിപ്പിച്ച 'മഹിള ജൻസുൻവായി'യിലാണ് വനിതാ കമ്മീഷൻ അംഗത്തിന്‍റെ ഞെട്ടിക്കുന്ന വാക്കുകൾ.

   Also Read-ഝാർഖണ്ഡിൽ ബിജെപി നേതാവിന്‍റെ മകൾ മരിച്ച നിലയിൽ; ബലാത്സംഗ-കൊലപാതകമെന്ന് കുടുംബം

   മാതാപിതാക്കൾ പ്രത്യേകിച്ച് മാതാവ് പെൺമക്കളെ സൂക്ഷ്മമമായി നിരീക്ഷിക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ കാരണം അവരുടെ അശ്രദ്ധയാണെന്നും മീനാ കുമാരി പറഞ്ഞിരുന്നു. അംഗത്തിന്‍റെ പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പ്രസ്താവന അനാവശ്യമായിപ്പോയെന്നായിരുന്നു മീനാ കുമാരിയുടെ വാക്കുകളെ തള്ളി കമ്മീഷൻ വൈസ് ചെയർപെഴ്സൺ അഞ്ജു ചൗധരി അറിയിച്ചത്.   അതേസമയം പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മീനാ കുമാരിയും രംഗത്തെത്തി. ഗ്രാമങ്ങളിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾക്ക് മൊബൈൽ ഫോണുകൾ 'ശരിയായ തരത്തിൽ' ഉപയോഗിക്കാൻ അറിയില്ലെന്നായിരുന്നു താൻ പറഞ്ഞതെന്നായിരുന്നു ഇവരുടെ വിശദീകരണം. 'ആൺകുട്ടികളെ സുഹൃത്തുക്കളാക്കാനും അവരുമായി ഓടിപ്പോകാനുമാണ് അവർ ഫോൺ ഉപയോഗിക്കുന്നത്. അതുപോലെ അനാവശ്യ കാര്യങ്ങൾ കാണുന്നതിനും ഇത്തരം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്'. എന്നായിരുന്നു വിശദീകരണമായി ഇവർ അറിയിച്ചത്.
   Published by:Asha Sulfiker
   First published:
   )}